കടല്‍ കടന്ന് ആയുര്‍വേദത്തിന്റെ ശക്തി തേടി ഹങ്കറി സ്വദേശികള്‍

തൊടുപുഴ: കടല്‍ കടന്ന് ആയുര്‍വേദത്തിന്റെ ശക്തി തേടി ഹങ്കറി സ്വദേശികള്‍. ഇമ്രേ മാര്‍ക്കോസും ഭാര്യ മോണിക്കയുമാണ് തങ്ങളുടെ മൂന്ന് വയസുകാരിയായ മകള്‍ വിക്ടോറിയായുടെ ചികിത്സക്കായി തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തിയിരിക്കുന്നത്. ജന്മനാ വൈകല്യം ബാധിച്ച ഈ കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഹങ്കറി സ്വദേശികളായ ഇമ്രേ മാര്‍ക്കോസും ഭാര്യ മോണിക്കയുമാണ് തങ്ങളുടെ മകന്‍ വിക്കിയെന്നു വിളിക്കുന്ന വിക്ടോറിയയുടെ ചികിത്സക്കായിതൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തിയിരിക്കുന്നത്ത്. ഇവരുടെ വിക്കി, വിവി എന്നി ഇരട്ടക്കുട്ടികളില്‍ വിക്കിക്കാണ് വൈകല്യം. ജനന സമയത്ത് ഈ കുട്ടിക്ക് ശ്വാസകോശത്തിനും തലച്ചോറിനും തകരാറ് സംഭവിച്ചിരുന്നു. തുടര്‍ന്നു നടന്ന ചികിത്സയില്‍ ഇതു മാറി. പിന്നീട്കുട്ടിയുടെ താച്ചോറിന്റെ വളര്‍ച്ചാ കുറവ് മൂലം സംസാരശേഷി നഷ്ടപ്പെടുകയും കൈയും കാലും അനങ്ങാതാവുകയും ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഇവര്‍ തൊടുപുഴ ആയുര്‍വേദ ആശുപത്രിയിലെ ഡോ കെ ആര്‍.സുരേഷിന്റെ അടുത്ത് ചികിത്സക്കായി എത്തുന്നത്. ഇതിപ്പോള്‍ അവരുടെ മൂന്നാമത്തെ സന്ദര്‍ശനമാണ്. കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.

കുട്ടിക്ക് രണ്ടു വയസ് ഉള്ളപ്പോളാണ് ഇവരിവിടെ ചികിത്സക്കായി എത്തുന്നത്. ചികിത്സക്കു ശേഷം മടങ്ങി. ആറു മാസം കഴിഞ്ഞ് വീണ്ടും ചികിത്സക്കായി എത്തി. ഇത്തവണ എത്തിയപ്പോള്‍ നല്ല പുരോഗതിയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ സംഭവിച്ചിരിക്കുന്നത്. കുട്ടിയിപ്പോള്‍ ചിരിക്കാനും വിളി കേള്‍ക്കാനും സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്.

ഇമ്രേ മാര്‍ക്കോസ് ഹങ്കറിയില്‍ ട്രക്ക് ഡ്രൈവറാണ് മോണിക്ക വീട്ടമ്മയും. വിക്കിയെ കൂടാതെ ഇവര്‍ക്ക് മൂന്ന് മക്കള്‍ കൂടി ഉണ്ട്. തിരുമ്മ്, കിഴി, ശിരോധാര തുടങ്ങിയ ചികിത്സാ രീതികളാണ് ഡോ സുരേഷിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top