അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്റെ മിസൈല്‍ പരീക്ഷണം

സൈനിക പരേഡില്‍ ഖൊറംഷര്‍ മിസൈല്‍ പ്രദര്‍ശിപ്പിക്കുന്നു

ടെഹ്‌റാന്‍: അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് ഇറാന്റെ മിസൈല്‍ പരീക്ഷണം. 2000 കിലോമീറ്റര്‍ പരിധിയുള്ള ഖൊറംഷര്‍ എന്ന മധ്യദൂര മിസൈല്‍ ആണ് വിജയകരമായി പരീക്ഷിച്ചതെന്ന് ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച നടന്ന സൈനിക പരേഡിന്റെ ഭാഗമായാണ് പരീക്ഷണം നടത്തിയതന്നാണ് സൂചന. ആണവ കരാറുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഇടഞ്ഞ് നില്‍ക്കുന്നതിനിടെയാണ് ഇറാന്റെ മിസൈല്‍ പരീക്ഷണം. ഇറാന്‍ ആണവശേഷി വര്‍ദ്ധിപ്പിക്കുമെന്നും ഇതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും സൈനികപരേഡില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.

വിമാനത്തില്‍ നിന്ന് പകര്‍ത്തിയ പരീക്ഷണത്തിന്റെ വീഡിയോ ആണ് സ്‌റ്റേറ്റ് ടെലിവിഷന്‍ പുറത്ത് വിട്ടത്. അടുത്തിടെ വീണ്ടും അമേരിക്ക – ഇറാന്‍ ബന്ധം വഷളായിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും വാക്‌പോര് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയെ പ്രകോപിപ്പിച്ചുള്ള ഇറാന്റെ മിസൈല്‍ പരീക്ഷണവും പ്രസിഡന്റിന്റെ വെല്ലുവിളിയും.

DONT MISS
Top