ശ്രീനഗറില്‍ നേരിയ ഭൂചലനം; ആളപായമില്ല


പ്രതീകാത്മക ചിത്രം

ദില്ലി : ശ്രീനഗറില്‍ നേരിയ തോതില്‍ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലെ സുംബാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.  150 കിലോമീറ്റര്‍ ദൂരത്തിലാണ് ഭൂചലനം ഉണ്ടായത്.

ജമ്മുകാശ്മീരില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ മഴ പെയ്തില്ല. പകരം ഭൂചലനമാണുണ്ടായത്.

DONT MISS
Top