ജിയോ വൈഫൈ ഡിവൈസ് പാതി വിലയ്ക്ക് വാങ്ങാം; ഓഫര്‍ സെപ്റ്റംബര്‍ 30 വരെ മാത്രം

ജിയോഫൈ

വൈഫൈ ഡിവൈസായ ജിയോഫൈക്ക് മികച്ച ഓഫറുമായി ജിയോ. ജിയോയുടെ എല്ലാ ഓഫറുകളും ജിയോഫൈക്കും ലഭ്യമാണ്. 1999 രൂപയായിരുന്നു ജിയോഫൈയുടെ വിപണി വില. എന്നാല്‍ പത്തുദിവസത്തേക്ക് വില പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ്.

സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍. ഓഫര്‍ കാലയളവില്‍ 999 രൂപയ്ക്ക് ഡിവൈസ് സ്വന്തമാക്കാം. പിന്നീട് ഇഷ്ടമുള്ള ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം. അടുത്തുള്ള ഏത് ജിയോ റീട്ടെയ്ല്‍ ഷോപ്പിലും ഈ ഓഫറുണ്ടാകും.

ആധാര്‍ കാര്‍ഡ് മാത്രമേ തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടതുള്ളൂ. വിരലടയാളം റീട്ടെയ്ല്‍ ഷോപ്പില്‍വച്ച് എടുക്കാം. ജിയോ സിമ്മും കണക്ഷനും ലഭിക്കുന്നതിനാലാണിത്. ജിയോയുടെ സിം മാത്രമാണ് ഈ ഡിവൈസില്‍ ഉപയോഗിക്കാനാവുക.

DONT MISS
Top