സാമി 2 വരുന്നു; വിക്രമിന്റെ നായികയായി തൃഷ വീണ്ടുമെത്തും

ചെന്നൈ : വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായ സാമിയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. സാമി 2 എന്ന പേരിലാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. സംവിധായകന്‍ ഹരിയും, വിക്രവും മുന്നെ തന്നെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന്റെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ വിക്രമിന് തിരക്കായതുകൊണ്ടാണ് ചിത്രീകരണം വൈകിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യഭാഗം തമിഴ്‌നാട്ടില്‍ ചിത്രീകരിച്ച ശേഷം പിന്നീട് ദില്ലിയിലേക്കും, നേപ്പാളിലേക്കും ചിത്രീകരണം വ്യാപിപ്പിക്കും. ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തൃഷയും, കീര്‍ത്തി സുരേഷുമാണ് സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. സാമിയുടെ ആദ്യ ഭാഗത്തില്‍ മുഴുനീള കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. തൃഷയ്ക്കും, കീര്‍ത്തിക്കും തുല്യ പ്രധാന്യം നല്‍കുന്ന വേഷമാണ് സാമി 2 വിലുള്ളത്.

പോലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് സാമിയില്‍ വിക്രം അവതരിപ്പിച്ചത്. ‘കുറച്ചു കാലത്തിനുശേഷമാണ് ഞാനും, വിക്രമും ഒന്നിക്കുന്നത്. വലിയ പ്രതീക്ഷയാണ് സിനിമയെക്കുറിച്ചുള്ളതെന്ന് സംവിധായകന്‍ ഹരി പറഞ്ഞു. സാമി 2 ബിഗ് ബജറ്റ് ചിത്രമാണെന്നും’ സംവിധായകന്‍ പറഞ്ഞു.

DONT MISS
Top