രാജകീയ വേഷത്തില്‍ ദീപിക; പത്മാവതിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പത്മാവതിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മുംബൈ: രാജകീയ വേഷത്തില്‍ പത്മാവതിയായി ദീപിക പദുക്കോണ്‍. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പുറത്തുവിട്ടു. രാജസ്ഥാനി ആഭരണങ്ങളും കൂട്ടിമുട്ടിയ പുരികങ്ങളുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ദീപിക.

ദീപികയ്ക്ക് പുറമെ ഷാഹിദ് കപൂറും, രണ്‍വീര്‍ സിംഗും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും. റവല്‍ രത്തന്‍ സിംഗായി ഷാഹിദ് എത്തുമ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ വേഷമിടുന്നു.

ശിവാജി ഗണേശനും വൈജയന്തിമാലയും പ്രധാന കഥാപാത്രങ്ങളായ് 1963ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ചിറ്റൂര്‍ റാണി പത്മിനിയുടെ റീമേക്കാണ് ബന്‍സാലിയുടെ പത്മാവതിയെന്നാണ് അനൗദ്യോഗിക വിവരം

DONT MISS
Top