ഇന്ത്യന്‍ മിസൈല്‍ വിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചിരുന്നതായി എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍

എഡ്വേര്‍ഡ് സ്‌നോഡന്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മിസൈല്‍ വിവരങ്ങള്‍ അമേരിക്കയുടെ രഹസ്യ ഏജന്‍സിയായ എന്‍എസ്എ ചോര്‍ത്തിയതായി എഡ്വേര്‍ഡ് സ്‌ന്വോഡന്‍. 2005 ല്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് മിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ അന്നുതന്നെ അമേരിക്കന്‍ സുരക്ഷ ഏജന്‍സി ചോര്‍ത്തിയെന്നാണ് വെളിപ്പെടുത്തല്‍.

”ദ ഇന്റര്‍സെപ്റ്റ്” എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സ്നോഡന്‍ വ്യക്തമാക്കി.  ആ സമയത്തെ മറ്റ് ഇന്ത്യന്‍ പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങളും എന്‍എസ്എയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ മറ്റ് സംഘടനകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് സ്‌നോഡനായിരുന്നു. ഇതിനെ തുടര്‍ന്ന് റഷ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് സ്നോഡന്‍ ഇപ്പോള്‍.

DONT MISS
Top