‘ചക്ദാഹ എക്‌സ്പ്രസ്’ എത്തുന്നു; ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ജൂലന്‍ ഗോസാമിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

ജൂലന്‍ ഗോസാമി

കൊല്‍ക്കത്ത: ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ജൂലന്‍ ഗോസാമിയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍. സച്ചിനും ധോണിക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തു നിന്നെത്തുന്ന സിനിമയ്ക്ക് ”ചക്ദാഹ എക്‌സ്പ്രസ്” എന്നാണ് പേരിട്ടിരിക്കുന്നത്.

വനിത ക്രിക്കറ്റില്‍ ഏകദിനത്തില്‍ ലോകത്തിലെ തന്നെ മികച്ച വിക്കറ്റ് വേട്ടക്കാരിയാണ് മുപ്പത്തഞ്ചുകാരിയായ ജൂലന്‍. ജന്മനാടായ നാദിയയില്‍ നിന്ന് തുടങ്ങി ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനല്‍ വരെയുള്ള ജൂലന്റെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുശാന്ത ദാസ് ആണ്. ഹിന്ദിയില്‍ നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രിലോടുകൂടി ചിത്രീകരണം ആരംഭിക്കും.

2007ല്‍ ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട ജൂലന്‍ അര്‍ജുന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കാതറിന്‍ ഫിറ്റ്‌സ് പാട്രിക്കിനുശേഷം ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ പന്തെറിയുന്ന ജൂലനായി വെള്ളിത്തിരയില്‍ എത്തുന്നത് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് കായികപ്രേമികള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top