ഉത്തരകൊറിയയക്കെതിരെ ഭീഷണിയുമായി ഡോണാള്‍ഡ് ട്രംപ്; ആണവായുധ പരീക്ഷണം തുടര്‍ന്നാല്‍ പൂര്‍ണമായും നശിപ്പിക്കും

ഡോണാള്‍ഡ് ട്രംപ്

യുണൈറ്റഡ് നേഷന്‍സ്: ഉത്തരകൊറിയ തങ്ങളുടെ നിലപാടുകള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ പൂര്‍ണായും നശിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പ്യോംഗാങ് അടക്കമുള്ള ആണവ പരീക്ഷണങ്ങളില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ട്രംപ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ വ്യക്തമാക്കി.

” ഉത്തരകൊറിയ ആണവായുധ പരീക്ഷണങ്ങളില്‍ നിന്നും പിന്മാറിയില്ലെങ്കില്‍, പൂര്‍ണമായും തകര്‍ക്കുകയല്ലാതെ തങ്ങള്‍ക്ക് വേറെ വഴിയില്ല ” ട്രംപ് പറഞ്ഞു. ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിനെയും ട്രംപ് വിമര്‍ശിച്ചിരുന്നു. റോക്കറ്റ് മനുഷ്യന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്നാണ് ട്രംപ് പഞ്ഞത്. അമേരിക്ക യുദ്ധമല്ല ആഗ്രഹിക്കുന്നത്, സൗഹൃദവും സമാധാനവുമാണ്. ഉത്തരകൊറിയ ആണവായുധ പരീക്ഷണം അവസാനിപ്പിച്ചില്ലെങ്കില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഉത്തരകൊറിയക്ക് താക്കീതുമായി കൊറിയന്‍ ദ്വീപുകള്‍ക്ക് മുകളിലൂടെ അമേരിക്ക യുദ്ധവിമാനം പറത്തിയിരുന്നു.സെപ്തംബര്‍ മൂന്നാം തീയതി നടത്തിയ ഏറ്റവും വലിയ ആണവ പരീക്ഷണത്തിന് പിന്നാലെ ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പറത്തിയതാണ് അമേരിക്ക സൈനിക ആഭ്യാസത്തിന് മുതിരാന്‍ കാരണം. കൂടാതെ ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്നും കഴിഞ്ഞ ദിവസം ഉത്തരെകാറിയ നടത്തിയ ഭീഷണിയും അമേരിക്കയെ ചൊടിപ്പിക്കുന്നു. കൂടാതെ അമേരിക്കന്‍ സൈനിക താവളമായ ഗുവാം ആക്രമിക്കുമെന്നും ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു.

ഉത്തരകൊറിയില്‍ നിന്നും 3400 കിലോമീറ്റര്‍ ദൂരെയാണ് ഗുവാം. എന്നാല്‍ ജപ്പാന് മുകളിലൂടെ വെള്ളിയാഴ്ച വിക്ഷേപിച്ച മിസൈല്‍ ഇതിലും കൂടുതല്‍ ദൂരമാണ് സഞ്ചരിച്ചത്. തങ്ങള്‍ക്ക് നിഷ്പ്രയാസം ഗുവാം ആക്രമിക്കാം എന്ന് അമേരിക്കയ്ക്ക് നല്‍കുന്ന മുന്നറിയിപ്പു കൂടിയാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആയുധശേഷിയില്‍ അമേരിക്കയ്ക്ക് തുല്യമാകുന്നവരെ തങ്ങള്‍ ആണവായുധ പരീക്ഷണങ്ങള്‍ നടത്തുമെന്നാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പറഞ്ഞത്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ മിസൈല്‍ പരീക്ഷിച്ച പശ്ചാത്തലത്തിലായിരുന്നു ഉത്തരകൊറിയയുടെ ഈ പ്രസ്താവന. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണത്തെ ഐക്യരാഷ്ട്രസംഘടന ശക്തമായി എതിര്‍ത്തിരുന്നു. യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെയാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top