24 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമായെത്തിയ വിവോ 7 പ്ലസിന് വിപണിയില്‍ മികച്ച പ്രതികരണം

വിവോ 7 പ്ലസ്

മികച്ച ഫീച്ചറുകളുമായി വിവോ 7 വിപണിയിലെത്തി. 24 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. പിന്‍ ക്യാമറ 16 മെഗാപിക്‌സലാണ്. കൂടാതെ നിരവധി മികച്ച ഫീച്ചറുകളും ഫോണിനുണ്ട്.

ഈ മാസം 15ന് പുറത്തിറങ്ങിയ ഫോണ്‍ ഒറ്റ ദിലവസം കൊണ്ട് വിറ്റഴിച്ചത് 3800 എണ്ണമാണ്. കേരളത്തില്‍നിന്ന് മാത്രമാണ് ഈ നേട്ടം. ഒരു സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന് ലഭിക്കുന്ന ഒരു റെക്കോര്‍ഡാണിത്.

4 ജിബി റാമും 5.99 എച്ച്ഡി ഡിസ്‌പ്ലേയും 64 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിനുള്ളത്. 160 ഗ്രാം ഭാരമുള്ള ഫോണിന് 3225 മില്ലിആമ്പിയര്‍ ബാറ്ററിയുമുണ്ട്. 21,990 രൂപയാണ് വിപണി വില.

DONT MISS
Top