ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം: ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ അതോറിറ്റി

തിരുവനന്തപുരം: ആര്‍സിസിയില്‍ രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിയായ ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. ആര്‍സിസിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും പൂര്‍ണമായും പരിശോധനകള്‍ നടത്തിയ ശേഷമാണ് ആര്‍സിസിയില്‍ രക്തം സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുട്ടിക്ക് രക്തം നല്‍കിയപ്പോഴും പരിശോധനകള്‍ നടത്തി. രോഗം ബാധിച്ച വ്യക്തിക്ക് വിന്‍ഡോ പീരീഡ് ആയതിനാലാകാം പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആര്‍സിസിയില്‍ നല്‍കിയവരുടെ രക്തസാമ്പിളുകള്‍ വീണ്ടും ശേഖരിക്കണമെന്ന നിര്‍ദ്ദേശവും എയ്ഡ്‌സ് കണ്‍ട്രോള്‍ അതോറിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്.

വിന്‍ഡോ പീരീഡില്‍ എയ്ഡ്‌സ് കണ്ടെത്താനുള്ള ഉപകരണവും ആര്‍സിസിയില്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പും, പൊലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്

DONT MISS
Top