സൗദിയില്‍ ജനസംഖ്യ 32.6 മില്ല്യണ്‍; ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് മക്ക, മദീന, റിയാദ് എന്നിവടങ്ങളില്‍

ഫയല്‍ ചിത്രം

സൗദി: സൗദിയിലെ ജനസംഖ്യ 32.6 മില്ല്യണ്‍. 2017 ആദ്യപകുതിയിലെ പ്രാഥമിക കണക്കാണിത് സൂചിപ്പിക്കുന്നത്. സൗദിയിലെ മൊത്തം ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജീവിക്കുന്നത് മക്ക, മദീന, റിയാദ് എന്നിവിടങ്ങളിലാണെന്നാണ് പഠന റിപ്പോര്‍ട്ട്.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാറ്റിറ്റിക്‌സിന്റെ 2017 ആദൃ പകുതിയിലെ പ്രാഥമിക കണക്കു പ്രകാരം 32.6 മില്ലൃനാണ് സൗദിയിലെ ജനസംഖൃ. 2016ലെ ഇതേകാലയളവിലുള്ള കണക്കുമായി താരതമ്മ്യം ചെയ്യുമ്പോള്‍ എട്ട് ലക്ഷത്തി എഴുപതിനായിരത്തിന്റെ വര്‍ധനവാണ് കാണിക്കുന്നത്.

സ്ഥല വിസ്തൃതിയുമായി താരതമ്മ്യം ചെയ്യുമ്പോള്‍ സൗദിയുടെ മൊത്തം വിസ്തൃതിയായ 21 ലക്ഷത്തി അമ്പതിനായിരം സ്‌ക്വയര്‍ കീലോമീറ്റര്‍ വിസ്തൃതിയുടെ 20 ശതമാനം സ്ഥലത്തും ജനവാസമുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ 15 ശതമാനം ജനസംഖ്യയാണ് കണക്കാക്കുന്നത്. 25 ശതമാനം ജനസാന്ദ്രത മറ്റ് പ്രദേശങ്ങളിലും കണക്കാക്കുന്നു. ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്‍ഡസ്ട്രിയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ മെമ്പറാണ് ഇത് സംബന്ധമായ പഠനത്തിന് നേതൃത്വം വഹിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top