ഫെയ്സ്ബുക്കില്‍ കളിച്ചതിന് സഹോദരന്‍ വഴക്കുപറഞ്ഞു; പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: ഫെയ്സ്ബുക്കില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിന് സഹോദരനും വീട്ടുകാരും വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലാണ് സംഭവം നടന്നത്. വീട്ടുകാര്‍ തന്നെയാണ് മുറിയിലെ സീലിങ് ഫാനില്‍ കുട്ടിയെ അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഫോണ്‍ കിട്ടിയ അന്നു മുതല്‍ പെണ്‍കുട്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഫോണിലാണ്. ഇതിനുശേഷം കുട്ടി ശരിയായി ഭക്ഷം കഴിക്കാറില്ല. പഠനത്തിലും സ്‌കൂളില്‍ പോകുന്നതിലും താല്‍പര്യം കുറഞ്ഞതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഇതിന്റെ പേരിലാണ് സഹോദരന്‍ കുട്ടിയെ വഴക്കു പറഞ്ഞത്.

വെള്ളിയാഴ്ച വൈകുന്നേരം പെണ്‍കുട്ടിയുടെ വീട്ടുകാരെല്ലാവരും ബന്ധുവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയിരുന്നു. ഈ സമത്താണ് കുട്ടി ആത്മഹത്യ ചെയ്തത്. രാത്രി എട്ടുമണിയോടു കൂടിയാണ് വീട്ടുകാര്‍ തിരിച്ച് വീട്ടില്‍ എത്തിയത്. അപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇവരുടെ ബന്ധു പറഞ്ഞു.

മരിക്കുന്നതിനു മുന്‍പ് പെണ്‍കുട്ടി ഐ ആം ഡെഡ് എന്ന് വാട്ട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. കൂടാതെ ജീവിതം മടുത്തു എന്ന് കുറച്ചു ദിവസം മുന്‍പ് ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണകാരണമെന്താണെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. വീട്ടുകാരോട് സംസാരിച്ചതായും എല്ലാ രീതിയിലുമുള്ള അന്വേഷണവും നടത്തുമെന്നും പൊലീസ് പറഞ്ഞു.

DONT MISS
Top