മരുമകന്‍ അഹിലിന്റെ കൂടെ അവധിക്കാലം ആസ്വദിച്ച് സല്‍മാന്‍ ഖാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോയും വീഡിയോയും

അഹിലിനൊപ്പം സല്‍മാന്‍ഖാന്‍

ദില്ലി: സിനിമാ ഷൂട്ടിങ് കഴിഞ്ഞുള്ള അവധിക്കാലം മരുമകന്‍ അഹിലിന്റെ കൂടെ ലണ്ടനില്‍ ചെലവഴിക്കുകയാണ് ബോളിവുഡ് സുല്‍ത്താന്‍ സല്‍മാന്‍ ഖാന്‍. സല്‍മാന്റെ സഹോദരി അര്‍പിതയുടെ മകനാണ് അഹില്‍. ടൈഗര്‍ സിന്‍ദാ ഹൈ ഇന്‍ അബുദാബി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം ലണ്ടനിലേക്ക് പോയത്. സഹോദരി അര്‍പിതയും ഒപ്പമുണ്ട്.

സല്‍മാന്‍ ഖാന്‍ തന്നെയാണ് ഒരുവയസ്സുകാരനായ അഹിലിന് പാലുകൊടുക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘അഹില്‍ ആന്റ് മി ടൈം’ എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചത്. മൂന്ന് മണിക്കൂറിനുള്ളില്‍ 361,204 പേരാണ് ചിത്രം ലൈക്ക് ചെയ്തത്. ഫോട്ടോയ്ക്കു പുറമെ കുഞ്ഞുമൊത്തുള്ള വീഡിയോയും താരം പോസ്റ്റ് ചെയ്തു.

A post shared by Salman Khan (@beingsalmankhan) on

DONT MISS
Top