“ലൈംഗികബന്ധത്തിനിടയില്‍ ശബ്ദമെന്തിന്?”, കങ്കണ ചിത്രം സെന്‍സര്‍ബോര്‍ഡ് വെട്ടിമുറിച്ചത് 10 തവണ

സിമ്രാനില്‍ കങ്കണ

പഹ്‌ലജ് നിഹലാനി മാറി പ്രസൂണ്‍ ജോഷി വന്നപ്പോഴെങ്കിലും സെന്‍സര്‍ബോര്‍ഡ് അടിമുടി മാറുമെന്ന് ധരിച്ചവര്‍ക്ക് തെറ്റി. വീണ്ടും വെട്ടിമുറിക്കലുകളിലൂടെ സിനിമകളുടെ രൂപവും ഭാവവും മാറ്റിമറിക്കുകയാണ് സെന്‍സര്‍ബോര്‍ഡ് എന്ന കപട സദാചാരക്കൂട്ടം. ഇപ്പോള്‍ ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവന്നത് കങ്കണ റെണാവത്ത് ചിത്രം സിമ്രാനാണ്.

ചിത്രത്തില്‍ അമിത ലൈംഗിക പ്രസരമുണ്ടെന്നായിരുന്നു ആദ്യം സെന്‍സര്‍ബോര്‍ഡിന്റെ പരാതി. പിന്നീട് ലൈംഗിക ബന്ധത്തിനിടയില്‍ കങ്കണ ശബ്ദമുണ്ടാക്കുന്നുവെന്നായി സെന്‍സര്‍ ബോര്‍ഡിന്റെ പ്രശ്‌നം. പിന്നെ മോശം വാക്കുകള്‍ കളയണമെന്നും ഇവര്‍ പറയുന്നു.

ഇത്രയൊക്കെ കളയാനായി 10 സീനുകളിലാണ് ചിത്രത്തില്‍ കത്രിക വച്ചിരിക്കുന്നത്. ഇത്രയും വെട്ടിമുറിക്കല്‍ കഴിയുമ്പോഴേക്ക് ചിത്രത്തിന്റെ ആകൃതി തന്നെ മാറുമെന്ന അവസ്ഥയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം. എന്തായാലും ഇക്കാര്യം ബോളിവുഡില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പുറത്തുവന്ന ഒരു മിനുട്ട് മാത്രമുള്ള ടീസറില്‍ വിവിധ തരത്തിലുള്ള മെയ്ക്ക്ഓവറുകള്‍ നടത്തി ആരാധകരെ ഞെട്ടിച്ചിരിന്നു കങ്കണ. ചിത്രത്തിലും മികച്ച പ്രകടനമാണ് കങ്കണ പുറത്തെടുത്തത്.

DONT MISS
Top