മുംബൈയിലെ ആര്‍കെ സ്റ്റുഡിയോയില്‍ തീപിടുത്തം; ആളപായമില്ല

സ്റ്റുഡിയോയില്‍ തീ പടര്‍ന്നപ്പോള്‍

മുംബൈ: മുംബൈയിലെ പ്രശസ്തമായ ആര്‍കെ സ്റ്റുഡിയോയില്‍ തീപിടുത്തം. വൈദ്യുതി ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ആറ് അഗ്നിശമനാ വാഹനങ്ങളാണ് തീ അണയ്ക്കാനായി എത്തിയത്.തീപിടുത്തത്തെ തുടര്‍ന്ന് സ്റ്റുഡിയോയുടെ ഒരു ഭാഗം പൂര്‍ണമായും നശിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

1948ലാണ് സ്റ്റുഡിയോ സ്ഥാപിതമായത് ബോളിവുഡ് നടന്‍ രാജ് കപൂറാണ് ആര്‍കെ സ്റ്റുഡിയോ സ്ഥാപിച്ചത്.  കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. നിര്‍മ്മാണ കമ്പനിയായ ആര്‍കെ ഫിലിംസും ഇതിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

DONT MISS
Top