നൈജീരിയയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

ഫയല്‍ ചിത്രം

അബുജ: നൈജീരിയയിലെ നൈജര്‍ നദിയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. 84 പേരെ അധികൃതര്‍ രക്ഷപ്പെടുത്തി. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.

കെബ്ബി സംസ്ഥാനത്തെ ലോലോ ഗ്രാമത്തിലാണ് അപകടമുണ്ടായത്. 150 ഓളം പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അമിതഭാരമാണു ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

ഗ്രാമചന്തയിലേക്കെത്തിയ വ്യാപാരികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നവരില്‍ ഏറിയ പങ്കും. 70 ഓളം പേരെ വഹിക്കാനുള്ള ശേഷിയാണ് ബോട്ടിനുണ്ടായിരുന്നത്. എന്നാല്‍ ബോട്ടില്‍ 150 ഓളം പേരാണ് ഉണ്ടായിരുന്നത്. ഉള്‍ക്കൊള്ളാവുന്നതില്‍ അധികം ആളുകളുമായി യാത്രതിരിച്ചതാണ് അപകട കാരണമെന്ന് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ സുലൈമാന്‍ മുഹമ്മദ് കരീം പറഞ്ഞു.

DONT MISS
Top