രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി

പ്രതീകാത്മക ചിത്രം

ബാര്‍മെര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി. സ്‌കൂളിലെ ശൂചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ട് ജോലിക്കാരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്‌കൂള്‍ ശൗചാലത്തിന് അടുത്ത് ഒരു ഡസ്‌കില്‍ കെട്ടിയിട്ട ശേഷമാണ് പെണ്‍കുട്ടിയെ ഇവര്‍ കൂട്ടബലാത്സംഗം ചെയ്തത്.

ഡോക്ടര്‍മാര്‍ നടത്തിയ ആരോഗ്യ പരിശോധനയില്‍ പെണ്‍കുട്ടിയ്ക്ക് ആന്തരികമായി പരുക്കുകള്‍ ഒന്നുമില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ യോനിയില്‍ നിന്നും ശേഖരിച്ച ദ്രവം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സ്വകാര്യ ഭാഗങ്ങളില്‍ വേദന എടുക്കുന്നതായി പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന സംഭവം പുറത്തുവന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് പരാതിപ്പെട്ടുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പൊലീസ് സൂപ്രണ്ടന്റും ജില്ലാ കളക്ടറും സ്‌കൂളിലെത്തി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗാവില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ശൗചാലയത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടത്തിയിരുന്നു. രാവിലെ സ്‌കൂളിലെത്തിയ കുട്ടി ശൗചാലയത്തിലേയ്ക്ക് പോയപ്പോള്‍ പിന്നാലെയെത്തിയ പ്രതി കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ എതിര്‍ത്ത കുട്ടിയുടെ കഴുത്ത്, ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് മുറിക്കുകയായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടറാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതായി 56 ഓളം കേസുകളാണ് രാജസ്ഥാനില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

DONT MISS
Top