കാക്കിയണിഞ്ഞ് കാര്‍ത്തി; ‘ധീരന്‍ അധിഗാരം ഒണ്ട്രു’ ചിത്രീകരണം പൂര്‍ത്തിയായി

കാര്‍ത്തി

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ സൂര്യയ്ക്ക് പിന്നാലെ സഹോദരന്‍ കാര്‍ത്തിയും പോലീസ് വേഷത്തില്‍ എത്തുന്നു. ‘ധീരന്‍ അധിഗാരം ഒണ്ട്രു’ എന്ന പുതിയ ചിത്രത്തിലാണ് കാര്‍ത്തി കാക്കിയണിയുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്.

ഒക്ടോബറില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ജയ്പൂര്‍, ജോദ്പൂര്‍, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. 2005 ല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ഒരു യഥാര്‍ഥ സംഭവമാണ് ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

രാകുല്‍ പ്രീത് സിംഗ് നായികയായി എത്തുന്ന ചിത്രം ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്ആര്‍ പ്രകാശ് ബാബുവും എസ്ആര്‍ പ്രഭുവും ചേര്‍ന്ന് നിര്‍മിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top