ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് വധ ഭീഷണി ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഭീഷണി ഗുര്‍മീതിന്റെ അനുയായികളില്‍ നിന്ന്

ഹണിപ്രീത്, ഗര്‍മീത് റാം റഹിം സിംഗ്

സിര്‍സ: ബലാംത്സംഗക്കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന് വധ ഭീഷണി ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ദേരയുെട നിരവധി രഹസ്യങ്ങള്‍ ഹണിപ്രീതിന് അറിയാം അതിനാല്‍ അനുയായികള്‍ നേരിട്ടോ അല്ലാതെയോ കൊലപ്പെടുത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്. ഗുര്‍മീത് തടവിലായതിനെ തുടര്‍ന്ന് ഹണിപ്രീത് ഒളിവിലാണ്. ഹണിപ്രീതിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഹരിയാന പൊലീസ് മേധാവി ബിഎസ് സന്ദു വ്യക്തമാക്കി.

ഗുര്‍മീതിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വളര്‍ത്തുമകള്‍ ഹണിപ്രീതിരെ ഹരിയാന പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിരുന്നു. ശിക്ഷ വിധിച്ച് ജയിലിലേയ്ക്ക് കൊണ്ടുപോകുന്ന വഴി ഗുര്‍മീതിനെ രക്ഷിക്കാന്‍ ഹണിപ്രീത് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഗുര്‍മീതിനെ രക്ഷപ്പെടുത്താനുള്ള ശ്രമമുണ്ടായിരുന്നതായി കഴിഞ്ഞ ദിവസം പൊലീസ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തന്റെ അനുയായികളുടെ സഹായത്തോടെ രക്ഷപ്പെടാനായിരുന്നു ഗുര്‍മീത് പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു.

ബലാംത്സംഗക്കേില്‍ ഗുര്‍മീത് ജയിലായതിന് ശേഷം ഹണിപ്രീത് ഒളിവിലാണ്. ദേരാ സച്ചാ സൗദായുടെ പുതിയ നേതാവായി പരിഗണിക്കപ്പെടാനരുന്നവരില്‍ പ്രധാനിയായിരുന്നു ഹണിപ്രീത്.

പ്രിയങ്ക തനേജ എന്നാണ് 42 കാരിയായ ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര്. 1999 ല്‍ ഗുര്‍മീത് ഭക്തനായ വിശ്വാസ് ഗുപ്ത എന്ന ബിസിനസ്സുകാരനെ പ്രിയങ്ക വിവാഹം കഴിച്ചു. ഇതേതുടര്‍ന്നാണ് പ്രിയങ്കയും ഗുര്‍മീതിന്റെ ഭക്തയാകുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ അരുതാത്ത ബന്ധമാണെന്നാരോപിച്ച് ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു.

2002 ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഓഗസ്റ്റ് 25 നാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്‍ന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പഞ്ച്കുള പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവം നടത്തിയത്

DONT MISS
Top