റിപ്പബ്ലിക് ചാനലിന്റെ വളച്ചൊടിക്കല്‍ വാര്‍ത്ത; ഗൗരി വധത്തിലെ മാവോയിസ്റ്റ്-നക്‌സല്‍ ബന്ധം വന്നവഴി

ഗൗരി ലങ്കേഷിന്റെ കൊലപാതകം നടന്നയുടന്‍ ദേശീയ സംഘപരിവാര്‍ വൃത്തങ്ങളില്‍ ഉയര്‍ന്നുവന്ന ആശയ പ്രചരണമാണ് കൊലപാതകത്തിന്റെ മാവോയിസ്റ്റ് ബന്ധം. എന്നാല്‍ അത്തരമൊരു പ്രചരണത്തിന് കുടപിടിച്ചതും സംഘപരിവാര്‍ തന്നെയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.

ബിജെപി എംപി ആയ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയില്‍ ഉള്ള റിപ്പബ്ലിക് ടിവി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രീതി പരിശോധിക്കാം. ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ മാവോയിസ്റ്റ് പങ്ക് അന്വേഷിക്കും എന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞതായാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തത്. റിപ്പബ്ലിക്കിന്റെ ട്വീറ്റാണ് ഇത്തരത്തില്‍ പുറത്തുവന്നിരിക്കുന്നത്.

റിപ്പബ്ലിക്കിന്റെ ട്വീറ്റ്

പിന്നീട് ഇത്തരത്തിലുള്ള പ്രചരണം വ്യാപിച്ചു. സംഘപരിവാരില്‍നിന്ന് സംശയം മാവോയിസ്റ്റുകളിലേക്ക് മാറ്റാന്‍ ദേശീയ തലത്തില്‍ത്തന്നെ ശ്രമം തുടങ്ങി. എന്നാല്‍ എങ്ങനെയാണ് ആഭ്യന്തരമന്ത്രി പറഞ്ഞതെന്ന് നോക്കാം, “നക്‌സലുകള്‍ ആണോ അതോ മറ്റേതെങ്കിലും തീവ്ര നിലപാടുകാരാണോ ഇതിനു പിന്നില്‍ എന്നത് അന്വേഷണത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. കൊലപാതകത്തിന്റെ ഉത്തരവാദിയാണെന്നമട്ടില്‍ ആരെയെങ്കിലും ചൂണ്ടിക്കാട്ടാന്‍ തെളിവില്ല”.

മന്ത്രി പറഞ്ഞതിങ്ങനെ

നേരത്തെയും ഇത്തരത്തില്‍ വളച്ചൊടിച്ച് റിപ്പബ്ലിക് ടിവി വാര്‍ത്ത നല്‍കിയിരുന്നു. ഗൗരിയുടെ കൊലപാതകം സ്വത്ത് തര്‍ക്കം മൂലമെന്നാണ് അര്‍ണാബും കൂട്ടരും കണ്ടെത്തിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളാന്ന വാര്‍ത്തകള്‍ പരസ്യമായും രഹസ്യമായും പ്രചരിക്കുമ്പോഴാണ് കൊലയ്ക്ക് പിന്നില്‍ മാവോയിസ്റ്റ് ബന്ധവും, സ്വത്ത് തര്‍ക്കവും ആരോപിച്ചുള്ള റിപ്പബ്ലിക്ക് ടീവിയുടെ വാദങ്ങള്‍.

എന്നാല്‍ അര്‍ണാബിന്റെ കണ്ടെത്തലിന് പിന്നാലെതന്നെ വാദത്തെ തള്ളികൊണ്ട് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. അര്‍ണാബിന്റെയും, റിപ്പബ്ലിക്ക് ടീവിയുടെയും നിലപാടുകളെ തള്ളുകയും ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്താന്‍ താങ്കള്‍ക്ക് നാണമില്ലേയെന്ന തരത്തിലുമാണ് ചിലര്‍ പ്രതികരിച്ചത്. സംഭവത്തെ പറ്റി അന്വേഷണം നടത്തിയില്ലെങ്കിലും റിപ്പബ്ലിക്ക് ടീവിയുടെ വ്യാജ പ്രചരണങ്ങള്‍ തുടങ്ങിയെന്നും ചിലര്‍ പ്രതികരിച്ചു.

DONT MISS
Top