ഇല്ലാതാക്കുന്തോറും വളരുന്ന മന്ത്രവാദികള്‍; ബസ്സുകളിലും ട്രെയിനുകളിലും പരസ്യങ്ങള്‍ സജീവമാകുന്നു

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: മന്ത്രവാദികളുടെ പരസ്യങ്ങള്‍ വീണ്ടും ഹൈദരാബാദിലെ ട്രെയിനുകളിലും ബസ്സുകളിലും സജീവമാകുന്നു. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍, ബിസിനസ്സ് തകര്‍ച്ച എന്നിവയ്ക്കുള്ള പരിഹാരങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങളാണ് പരസ്യം മുന്നോട്ട് വയ്ക്കുന്നത്.

തട്ടിപ്പുവീരന്‍മാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നുണ്ടെന്ന് പോലീസ് പറയുമ്പോള്‍ തന്നെയാണ് ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മുപ്പതോളം വ്യാജമന്ത്രവാദികളെയാണ് ദക്ഷിണമേഖലാ പോലീസ് അറസ്റ്റ് ചെയ്തത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് തരുമെന്ന് വിശ്വസിച്ച് ചെല്ലുന്നവരില്‍ എറെയും സ്ത്രീകളാണ്. ഇത്തരത്തില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിനു അറസ്റ്റിലായവരും അക്കൂട്ടത്തില്‍ ഉണ്ട്.

”ഇപ്പോഴും പ്രശ്‌നങ്ങള്‍ക്ക് അറുതി വന്നിട്ടില്ല. പോലീസ് അടിച്ചമര്‍ത്തല്‍ ഉണ്ടാകുമ്പോള്‍ തന്നെ പലരും ഇത്തരം പ്രവൃത്തികള്‍ നിര്‍ത്തും, എന്നാല്‍ പിന്നീട് വീണ്ടും തുടങ്ങും. ഇതുപോലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിനായി ദക്ഷിണ മേഖലയില്‍ പ്രത്യക അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കണം,” സാമൂഹിക പ്രവര്‍ത്തകന്‍ എസ്‌ക്യു മസൂദ് പറഞ്ഞു.

‘ഞങ്ങള്‍ ഇത്തരത്തിലുള്ള വ്യാജന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കേസും രജിസ്റ്റര്‍ ചെയ്തു. പക്ഷെ പലപ്പോഴും പൊതുജനം ഞങ്ങളെ അറിയിക്കാറില്ല, സ്വന്തം നിലയില്‍ കേസ് അന്വേഷിച്ച് സ്ഥലം റെയ്ഡ് ചെയ്യാറാണ് പതിവ്.’ ഡെപ്പ്യൂട്ടി കമ്മീഷണര്‍ സത്യനാരായണ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top