ഗുര്‍മീതിന്റെ സന്ദര്‍ശന പട്ടികയിലും വളര്‍ത്ത് മകള്‍ ഹണിപ്രീത് ഒന്നാമത്

ഫയല്‍ ചിത്രം

ദില്ലി: അനുയായിയായ സാത്രീയെ ബലാംത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് തന്നെ ജയിലില്‍ വന്ന് കാണേണ്ടവരുടെ പട്ടിക കൈമാറി. പത്ത് പേരുടെ പട്ടികയാണ് ഗുര്‍മീത് കൈമാറിയത്. പട്ടികയില്‍ ആദ്യസ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത് ദത്ത് മകള്‍ ഹണിപ്രീതാണ്. തൊട്ടുപിന്നാലെ മക്കളും മരുമക്കളുടെയും പേരുകള്‍ ഉണ്ട്. എന്നാല്‍ ഭാര്യയുടെ പേരില്ല.

ഗുര്‍മീത് നല്‍കിയ പട്ടികയിലുള്ളവര്‍

ഹണിപ്രീത്- വളര്‍ത്ത് മകള്‍
ജസ്മീത് ഇന്‍സാന്‍- മകന്‍
ഹുസന്‍പ്രീക് ഇന്‍സാന്‍- മരുമകള്‍
ചരണ്‍പ്രീത്- മകള്‍
അമര്‍പ്രീത്- മകള്‍
ഷാന്‍ ഇ മീത്- മരുമകന്‍
നസീബ് കൗര്‍- മാതാവ്
റൂഹെ മീത്- മരുമകന്‍
ദാന്‍ സിംഗ്- അടുത്ത അനുയായി
വിപാസന- ദേരാ സച്ചാ സൗദാ ചെയര്‍പഴ്‌സന്‍

ഗുര്‍മീതും ഹണിപ്രീതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോടതിയില്‍ നിന്നും ജയിലിലേക്കുള്ള ഗുര്‍മീതിന്റെ ഹെലികോപ്ടര്‍ യാത്രയില്‍ ഹണിപ്രീത് അനുഗമിച്ചിരുന്നു. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തന്റെ കൂടെ ഹണിപ്രീതിനെ ജയിയില്‍ താമസിപ്പിക്കണമെന്ന് ഗുര്‍മീത് കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു. ഹണിപ്രീത് ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ പൊലീസ് ലുക്ക ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

2002 ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഓഗസ്റ്റ് 25 നാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്‍ന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പഞ്ച്കുള പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവം നടത്തിയത്‌.

DONT MISS
Top