സന ഫാത്തിമയ്ക്കുശേഷം കാസര്‍ഗോഡിന്റെ കണ്ണിര്‍തുള്ളിയായി ഷബാന്‍; രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടിയത് ഹര്‍ബറില്‍ നിന്ന്

ഷബാന്‍

കാസര്‍ഗോഡ്: പാണത്തൂരില്‍ തോട്ടില്‍ വീണ് മരിച്ച മുന്നരവയസുകാരി സന ഫാത്തിമയുടെ വാര്‍ത്തയുടെ കണ്ണൂരുണങ്ങും മുന്‍പ് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് സമാനമായ മറ്റൊരപകട വാര്‍ത്തയും. ഇന്നലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടര വയസുകാരന്‍, വിദ്യാനഗര്‍ ചേരൂരിലെ കബീര്‍-റുക്‌സാന ദമ്പതികളുടെ മകന്‍ ഷബാന്റെ മൃതദേഹം തളങ്കര ഹാര്‍ബറില്‍ നിന്ന് കണ്ടെടുത്തു.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായത്. വീടിനു സമീപമുള്ള പുഴയിലെ ഒഴുക്കില്‍പ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കാണാതായതിനു പിന്നാലെ സമീപപ്രദേശങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വീടിന് സമീപമുള്ള ചന്ദ്രഗിരി പുഴയില്‍ കുട്ടി വീണിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനിടെയാണ് ഇന്ന് തളങ്കര ഹാര്‍ബറില്‍ നിന്നും കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

കഴിഞ്ഞമാസമാണ് പാണത്തൂരില്‍ വീടിനോട് ചേര്‍ന്നുള്ള ഓവുചാലില്‍ വീണ് മൂന്നര വയസുകാരി സന ഫാത്തിമ മരിച്ചത്. ഓവുചാലിലെ ഒഴുക്കില്‍ വീണ കുട്ടിയെ ദിവസങ്ങള്‍ക്ക് ശേഷം സമീപത്തെ പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. സന ഫാത്തിമയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രത്യേകം അന്വേഷണം പൊലീസ് നടത്തുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top