മുന്‍ എഐഎഡിഎംകെ കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍

പ്രതീകാത്മക ചിത്രം

ചെന്നൈ: മുന്‍ എഐഎഡിഎംകെ കൗണ്‍സിലറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പുര്‍ സ്വദേശി ഉഷ പെരുമാളെയാണ് വെള്ളിയാഴ്ച രാത്രി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. 2011-16 കാലയളവില്‍ ചെന്നൈ കോര്‍പ്പറേഷന്‍ 68-ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു.

നാല്‍പ്പത്തഞ്ചുകാരിയായ ഉഷ ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്, ഇവര്‍ക്ക് കുട്ടികളില്ല. ആത്മഹത്യാക്കുറിപ്പൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രോഗബാധിതനായ ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതിയില്‍ അവര്‍ ആശങ്കപ്പെടാറുണ്ടന്ന് പോലീസ് ചൂണ്ടിക്കാട്ടി.

” ബന്ധുക്കളുമായ് ഇവര്‍ ഏതെങ്കിലും തരത്തിലുള്ള സ്വത്ത് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നോ എന്നും, അതാണോ ആന്മഹത്യയിലേക്ക് നയിച്ചത് എന്നും ഞങ്ങള്‍ അന്വേഷിച്ചു വരികയാണ്’- പോലീസ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top