“വന്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഒരിക്കലും തനിക്ക് യോജിപ്പുമില്ലായിരുന്നു”, നോട്ടുനിരോധനമെന്ന മോദിയുടെ ‘ബുദ്ധിപരമായ’ നീക്കത്തെ കടന്നാക്രമിച്ച് രഘുറാം രാജന്‍

മോദി, രഘുറാം രാജന്‍

ദില്ലി: ഒടുവില്‍ രഘുറാം രാജന്‍ മനസുതുറന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന സ്ഥാനമൊഴിഞ്ഞതിനുശേഷം നോട്ടുനിരോധനത്തേപ്പറ്റിയോ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനങ്ങളേക്കുറിച്ചോ ഒരിക്കലും രഘുറാം തുറന്ന് സമ്മതിച്ചിരുന്നില്ല. എന്നാല്‍ തന്റെ ‘ഐ ഡു വാട്ട് ഐ ഡു’ എന്ന പുസ്തകത്തില്‍ അദ്ദേഹം കാര്യങ്ങളല്ലൊം സംശയലേശമന്യേ തുറന്നുപറഞ്ഞിരിക്കുന്നു.

ആര്‍ബിഐയുടെ തലപ്പത്ത് താനുണ്ടായിരുന്ന കാലത്ത് ഒരിക്കലും നോട്ട് നിരോധിക്കല്‍ നടപടിയില്‍ തീരുമാനമെടുക്കേണ്ടിനവന്നിട്ടില്ല. അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ 2016 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തന്റെ അഭിപ്രായമാരാഞ്ഞിരുന്നു. വാക്കാല്‍ താന്‍ അപ്പോള്‍ത്തന്നെ അഭിപ്രായം പറഞ്ഞു. ഇത്തരമൊരുതീരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം കൊണ്ടുവന്നേക്കാം. എന്നാലാ നേട്ടം ഉടനെയുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒന്നുമല്ലെന്നാണ് താന്‍ അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.

തന്റെ എതിര്‍പ്പ് പരിഗണിക്കാതെ കേന്ദ്രം മുന്നോട്ടുപോയി. പിന്നീട് ഇക്കാര്യം ചര്‍ച്ച ചെയ്യുന്ന കമ്മറ്റികളിലൊന്നും താന്‍ ഉണ്ടായിരുന്നില്ല, രഘുറാം രാജന്‍ കുറിച്ചു. അദ്ദേഹം പറഞ്ഞതുപോലെ നോട്ട് നിരോധനം ഇന്ത്യയെ സാമ്പത്തികമായി കൂപ്പുകുത്തിച്ചിരിക്കുകയാണിപ്പോള്‍. സാമ്പത്തിക വളര്‍ച്ച 7 ശതമാനത്തില്‍നിന്ന് 5.7 ശതമാനമായാണ് കുറഞ്ഞത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top