“വാനപ്രസ്ഥവും കിരീടവുമൊക്കെ എന്നെ അസ്വസ്ഥനാക്കി”, മോഹന്‍ലാലിനേപ്പറ്റി കമല്‍ഹാസന്‍ പറയുന്നു

മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസ്സന്‍

മലയാളത്തിലെ സൂപ്പര്‍താരങ്ങളെ അന്യഭാഷാ പ്രതിഭകള്‍ വിസ്മയത്തോടെയാണ് നോക്കിക്കാണുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് വാങ്ങിക്കൂട്ടിയ അവാര്‍ഡുകള്‍ എത്രയെന്ന് അവര്‍ക്കുതന്നെ വലിയ പിടിപാട് കാണ്ടേക്കില്ല. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ മറ്റ് ഇന്‍ഡസ്ട്രിയിലുള്ളവരും ഇരുവരേയും അത്രയധികം ബഹുമാനത്തോടെയാണ് കാണുന്നത്.

ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെയാണ് കമല്‍ഹാസന്‍ ഇരുവരേപ്പറ്റിയും പറഞ്ഞത്. മാധ്യമം ആഴ്ച്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ മനസുതുറന്നത്. ഇന്ത്യന്‍ സിനിമയിലെ അത്ഭുതങ്ങള്‍ തന്നെയാണ് ഇരുവരുമെന്നാണ് കമലിന്റെ അഭിപ്രായം.

“വൈവിദ്ധ്യമാര്‍ന്ന എത്രയോ വേഷങ്ങളിലൂടെ മമ്മൂട്ടിസാര്‍ കടന്നുപോയി. ശരിക്കും സിനിമാ മാത്രം സ്വപ്‌നം കണ്ടാണ് അദ്ദേഹത്തിന്റെ യാത്ര. അതിന്റെ സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍”, കമല്‍ഹാസന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ അത്രയും മികവ് മറ്റാരിലും കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. “മോഹന്‍ലാല്‍ സാറിന് അഭിനയിക്കാനറിയുമോ? ബിഹേവ് ചെയ്യാനേ അദ്ദേഹത്തിനറിയൂ. വാനപ്രസ്ഥവും കിരീടവുമൊക്കെ ഒരു പ്രേക്ഷകന്‍ എന്നനിലയില്‍ തന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഇത്രമാത്രം സ്വാഭാവികത മറ്റൊരു നടനിലും ഞാന്‍ കണ്ടിട്ടില്ല”, കമല്‍ വാചാലനായി.

കേരളത്തിലെ ഓണവുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് കമല്‍ മനസ് തുറന്നത്. അഭിമുഖത്തിലുടനീളം കേരളത്തിലെ ഓണ ഓര്‍മകളും പ്രതിഭകളുമൊന്നിച്ചുള്ള അനുഭവങ്ങളും കമല്‍ഹാസന്‍ പങ്കുവയ്ക്കുന്നുണ്ട്.

DONT MISS
Top