മൂന്നാറിന് സമീപം വീണ്ടും കാട്ടാന ചരിഞ്ഞു; അന്വേഷണം നടത്തുമെന്ന് വനംവകുപ്പ്

തച്ചങ്കേരി എസ്റ്റേറ്റില്‍ നേരത്തെ ചരിഞ്ഞ കാട്ടാന (ഫയല്‍ചിത്രം)

മൂന്നാർ: മൂന്നാറിന് സമീപം വീണ്ടും കാട്ടാന ചരിഞ്ഞു. ചൊക്കനാട് എസ്റ്റേറ്റിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. 

കഴിഞ്ഞ രണ്ടുമാസത്തിനിടെ നാലാമത്തെ കാട്ടാനയാണ് മേഖലയില്‍ ചരിയുന്നത്. തുടര്‍ച്ചയായി ആനകള്‍ ചരിയുന്ന സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്. ആനകളെ കൊലപ്പെടുത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

ചിന്നകനാലിലെ തച്ചങ്കേരി എസ്റ്റേറ്റിലെ വൈദ്യുതി വേലിയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ ഈ മാസം പത്തിന് കാട്ടാനയുടെ ജഡം കണ്ടിരുന്നു. ഇതിന് മുന്‍പ് മൂന്നാറില്‍ നാട്ടുകാര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഓടിച്ച കാട്ടാന കഴിഞ്ഞ ജൂലൈ 25 ന്ചരിഞ്ഞിരുന്നു. ചണ്ടുവാര എസ്‌റ്റേറ്റിലെത്തിയ കാട്ടാനയെയാണ് നാട്ടുകാര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുരത്തിയത്. മസ്തകത്തില്‍ മര്‍ദ്ദനമേറ്റതാണ് ആന ചരിയാന്‍ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന് പിന്നാലെ ഓഗസ്റ്റ് അഞ്ചിന് തലയാര്‍ എസ്റ്റേറ്റില്‍ നിന്നും ആനയുടെ ജഡം കണ്ടെത്തിയിരുന്നു. സമീപത്തെ പാറയുടെ മുകളില്‍ നിന്നു തെന്നിവീണായിരുന്നു ആന ചരിഞ്ഞത്.

DONT MISS
Top