പശുവിനെ മോഷ്ടിച്ചെന്നാരോപണം: ബംഗാളില്‍ രണ്ട് യുവാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഫയല്‍ചിത്രം

ജല്‍പൈഗുരി: പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നു. പശ്ചിമബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അസം സ്വദേശി ഹഫിസുള്‍ ഷെയ്ഖ്[19] , പശ്ചിമബംഗാള്‍ സ്വദേശി അന്‍വര്‍ ഹുസൈന്‍[19], എന്നിവരാണ് ജനക്കൂട്ടത്തിന്റെ  ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്.

അക്രമം നടന്നത് പുലര്‍ച്ചെ ഏകദേശം മൂന്ന് മണിയോടെയാണെന്നും, സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭി്ച്ചതായും ജല്‍പൈഗുരി പൊലീസ് ഓഫീസര്‍ അറിയിച്ചു. രാത്രിയില്‍ പശുക്കളെ കയറ്റിയ വാഹനവുമായി യുവാക്കള്‍ പോകുന്നതിനിടയിലാണ് ജനക്കൂട്ടം ഇവരെ മര്‍ദനത്തിനിരയാക്കിയത്.

ജല്‍പൈഗുരി ജില്ലയിലെ ദുപ്ഗിരി ഗ്രാമത്തോട് ചേര്‍ന്നാണ് സംഭവം. വാഹനത്തില്‍ ഏഴ് പശുക്കളാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട നാട്ടുകാര്‍ വാഹനം തടയുകയും യുവാക്കളെ മര്‍ദിക്കുകയുമായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും യുവാക്കളെ മര്‍ദിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ ഇരുവരും മരിച്ചിരുന്നു. യുവാക്കള്‍ പശു മോഷ്ടാക്കളാണെന്നോ എന്നതില്‍ സ്ഥിരീകരണമില്ലെന്ന് പൊലീസ് അറിയിച്ചു . കഴിഞ്ഞ ജൂണില്‍ നോര്‍ത്ത് ദിനാജ്പൂരില്‍ സമാനമായ സംഭവത്തില്‍ മൂന്ന് മുസ്‌ലീം യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

DONT MISS
Top