മേഘാലയില്‍ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ മതവിവേചനം നടത്തുന്നു: മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പോപ്പിന് ആര്‍എസ്എസ് സംഘടനയുടെ കത്ത്

മേഘാലയ: ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ മതവിവേചനം നടത്തുന്നുവെന്ന് ആരോപിച്ച് പോപ്പ് ഫ്രാന്‍സിസിന് ഇന്ത്യയിലെ ആര്‍എസ്എസ് അനുകൂല സംഘടനയുടെ കത്ത്.

ക്രിസ്ത്യന്‍ വിഭാഗക്കാര്‍ മതവിവേചനം കാണിയ്ക്കുന്നുവെന്നും സ്ത്രീകളെ ബലാംത്സംഗം ചെയ്യുന്നുവെന്നും ആരോപിക്കുന്ന കത്ത് വിഷയത്തില്‍ മാര്‍പ്പാപ്പ മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു.  ക്രിസ്ത്യന്‍ വിഭാഗം രാജ്യത്ത് നടത്തുന്ന അക്രമങ്ങളില്‍ ശക്തമായ നടപടികളെടുക്കുന്നതില്‍ പോപ്പ് പരാജയപ്പെടുന്നുവെങ്കില്‍ തങ്ങള്‍ നിയമനടപടി കൈകൊള്ളുമെന്നും കത്തില്‍ ഭീക്ഷണിയുണ്ട്.

മേഘാലയ ആര്‍എസ്എസ് പ്രചാരകന്‍ വിനയ് ജോഷി നേതൃത്വം നല്‍കുന്ന ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി സംഘടനയാണ് പോപ്പിന് കത്തയച്ചിരിക്കുന്നത്.  മേഘാലയയില്‍ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയും ഹിസാംത്മക പ്രവര്‍ത്തികള്‍ക്കെതിരെയും എത്രയും പെട്ടെന്ന് മാപ്പ് പറയുകയും നടപടികള്‍ കൈകൊള്ളുകയും ചെയ്യണമെന്നും കത്തില്‍ പറയുന്നു. കത്തോലിക്ക വിഭാഗത്തിന്റെ തലവനായ പോപ്പ് ഇതിനെതിരെ നടപടി എടുത്തില്ലെങ്കില്‍ എല്‍ആര്‍ഒ [ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി] നടപടി എടുക്കുമെന്നും കത്തില്‍ ഭീക്ഷണിയുണ്ട്.

ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള പ്രദേശത്ത് പൊലീസും ഭരണകൂടവും ആക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പിന്‍തിരിയുകയാണെന്നും അതിനാലാണ് കത്തോലിക്ക സമുദായത്തിന്റെ തലവനോട് തന്നെ തങ്ങള്‍ നടപടികള്‍ ആവശ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നു.

DONT MISS
Top