ദീപാവലി സമ്മാനവുമായി എയര്‍ടെല്‍; 2500 രൂപയ്ക്ക് കിടിലന്‍ 4ജി സ്മാര്‍ട്ട് ഫോണ്‍

ഉപഭോക്താക്കള്‍ക്ക് ദീപാവലി സമ്മാനവുമായി എയര്‍ടെല്‍. ദീപാവലിയോടനുബന്ധിച്ച് 2500 രൂപയ്ക്ക് 4ജി സൗകര്യമുള്ള ഫോണ്‍ പുറത്തിറക്കുമെന്ന് എയര്‍ടെല്‍ അധികൃതര്‍ അറിയിച്ചു. റിലയന്‍സ് ജിയോയുമായി മത്സരിച്ചാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ ദീപാവലിക്ക് ഇത്ര ചെറിയ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ഫോണ്‍് പുറത്തിറക്കുന്നത്.

എല്ലാ രീതിയിലും ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിനോട് മത്സരിച്ചു കൊണ്ടാണ് എയര്‍ടെല്‍ കൂടുതല്‍ സവിശേഷതകള്‍ വാഗ്ദാനം ചെയ്ത് 2500 രൂപയ്ക്ക് പുതിയ ഫോണ്‍ പുറത്തിറക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ രാജ്യത്തെ മുന്‍ നിര ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളാണ് നിര്‍മ്മിക്കുന്നത്.

ജിയോ 4ജി സെറ്റിനെക്കാള്‍ മികച്ച കാമറയും ബാറ്ററിയും ഉറപ്പു വരുത്തുന്നതാകും എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍. വലിയ സ്‌ക്രീനും ഫോണിന്റെ പ്രത്യേകതയായിരിക്കും. 4ജി സൗകര്യമുള്ള ഫോണില്‍ വന്‍തോതില്‍ സൗജന്യ ഡാറ്റാ, കാള്‍ ഓഫറുകളും ഉണ്ടാകും. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആയി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുമെന്ന് എയര്‍ടെല്‍ അധികൃതര്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top