എല്‍ ക്ലാസിക്കോ രണ്ടാം പാദത്തിലും ജയം; ബാഴ്‌സയെ തകര്‍ത്ത് റയിലിന് സൂപ്പര്‍ കപ്പ്

മാഡ്രിഡ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവമൊന്നും റയല്‍ മാഡ്രിഡിനെ ബാധിച്ചില്ല. സ്വന്തം നാട്ടില്‍ നടന്ന രണ്ടാം പാദ മത്സരത്തിലും ബദ്ധവൈരികളായ ബാഴ്‌സലോണയെ കീഴടക്കി റയല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടമുയര്‍ത്തി. മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. ഇതോടെ രണ്ട് പാദങ്ങളിലുമായി ബാഴ്‌സയെ 5-1 ന് നാണം കെടുത്തിയാണ് ലാലിഗ ചാമ്പ്യന്‍മാര്‍ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തമിട്ടിരിക്കുന്നത്.

മത്സരത്തിന്റെ നാലാം മിനിട്ടില്‍ അസെന്‍സിയോ 38 ആം മിനിട്ടില്‍ കരിം ബെന്‍സേമ എന്നിവരാണ് റയലിന്റെ ഗോളുകള്‍ സ്വന്തമാക്കിയത്. ഈ മാസം 14 ന് ന്യൂകാംപില്‍ നടന്ന ആദ്യപാദമത്സരത്തില്‍ റയില്‍ 3-1 ന് വിജയിച്ചിരുന്നു.

കിരീട വിജയത്തോടെ തന്നെ പുതിയ ലാലിഗ സീസണിന് തുടക്കം കുറിക്കാന്‍ ഇതിടെ റയലിന് സാധിച്ചിരിക്കുകയാണ്. പരിശീലകന്‍ സിനദിന്‍ സിദാനും ഇത് അസുലഭ നേട്ടമാണ്. സീസണിലെ രണ്ടാം കിരീടമാണ് സിദാന്‍ നേടിയിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് പുറത്തായ സൂപ്പര്‍ താരം റൊണാള്‍ഡോ ഇല്ലാതെയായിരുന്നു റയല്‍ സ്വന്തം നാട്ടില്‍ ബാഴ്‌സയെ നേരിടാനിറങ്ങിയത്. എന്നാല്‍ അതൊന്നും റയലിന്റെ പ്രകടനത്തെ ബാധിച്ചില്ല. മത്സരത്തിന്റെ നാലം മിനിട്ടില്‍ തന്നെ ബാഴ്‌സയുടെ വല കുലുക്കി മാഴ്‌സോ അസെന്‍സിയോ റയലിന് ലീഡ് സമ്മാനിച്ചു. ആദ്യപാദ മത്സരത്തിലും അസെന്‍സോ ഗോള്‍ നേടിയിരുന്നു. 38 ആം മിനിട്ടില്‍ മനോഹരമായ ഗോളിലൂടെ ബെന്‍സെമ റയലിന് രണ്ടാം ഗോളും സമ്മാനിച്ചു. ഗോള്‍ തിരിച്ചടിക്കാനുള്ള ബാഴ്‌സയുടെയും മെസിയുടേയും ശ്രമങ്ങള്‍ ഒന്നുംതന്നെ വിജയം കണ്ടില്ല.

DONT MISS
Top