ബ്ലൂ വെയില്‍ ഗെയിമിനെതിരെ ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബ്ലൂ വെയില്‍ ഗെയിമിനെതിരെ ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പരാതികള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഗെയിമിന്റെ ലിങ്കുകള്‍ പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ കേസെടുക്കാനും നിര്‍ദ്ദേശം ഉണ്ട്

ബ്ലൂ വെയില്‍ ഗെയിം സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. പരാതികള്‍ സം ബന്ധിച്ച് നേരിട്ട് അന്വേഷിക്കണം. ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ദരുടെ ഉപദേശം തേടാം. തിരുവനന്തപുരത്തും കണ്ണൂരും കുട്ടികള്‍ ആത്മഹത്യ ചെയ്തത് ബ്ലൂ വെയില്‍ മൂലമാണെന്ന ആരോപണം ഗൗരവകരമായിയാണ് സര്‍ക്കാര്‍ കാണുന്നത്. ആത്മഹത്യ ചെയ്ത കുട്ടികളുടെ കഴിഞ്ഞ ആറ് മാസത്തെ ഫെയ്‌സ് ബുക്ക് അക്കൗണ്ടും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ് .

ഇരുവരുടേയും മരണവുമായി ഗെയിമിന് ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം . ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി ഗെയിമിന്റെ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കേസെടുക്കാനും സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഈ വര്‍ഷം സൈബര്‍ ഡോം സംഘടിപ്പിക്കുന്ന നടക്കുന്ന കൊക്കൂണിലും സൈബര്‍ രംഗത്തെ വിദഗ്ദരെ ഉള്‍പ്പെടുത്തി പരിശീലനം നല്‍കും. ബ്ലൂ വെയില്‍ വിഷയം കൊക്കൂണില്‍ ചര്‍ച്ച ചെയ്യും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top