മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേര്‍ക്ക് പരുക്ക്

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഗുണ്ടുല എസ്റ്റേറ്റ് ജീവനക്കാരായ മാടസാമി, ഭാര്യ ശബരി അമ്മാള്‍ എന്നിവര്‍ക്കാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇവരെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മൂന്നാര്‍ കന്നമല എസ്റ്റേറ്റില്‍ കാട്ടാനകളുടെ ആക്രമണമുണ്ടായിരുന്നു. കൂട്ടത്തോടെയെത്തിയ കാട്ടാന, സമീപത്തെ കടകള്‍ തകര്‍ത്തിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാന കടക്കുള്ളില്‍ പ്രവേശിക്കുകയും കുട്ടിയാനയെ കാണാതായതിനെത്തുടര്‍ന്ന് മറ്റ് ആനകള്‍ കടയുടെ ഭിത്തിയടക്കം തകര്‍ക്കുകയായുമായിരുന്നു. മൂന്നാറില്‍ മിക്കയിടങ്ങളിലും കാട്ടാന ഭീതിയിലാണ്

DONT MISS
Top