ബോള്‍ട്ടിനെ ‘വീഴ്ത്തിയത്’ സംഘാടകരെന്ന് സഹതാരങ്ങള്‍; പിന്തുണച്ച് ഗാറ്റ്‌ലിനും

റിലേ മത്സരത്തിനിടെ ട്രാക്കില്‍ വീഴുന്ന ഉസൈന്‍ ബോള്‍ട്ട്

ലണ്ടന്‍: ലണ്ടനില്‍ ലോകഅത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ പേശിവലിവ് മൂലം വീണ സംഭവത്തില്‍ സംഘാടകരെ കുറ്റപ്പെടുത്തി സഹതാരങ്ങള്‍.

നൂറ് മീറ്റര്‍ റിലേയില്‍ ഓടുന്നതിനിടെ ബോള്‍ട്ട് ട്രാക്കില്‍ വീണതിനെ തുടര്‍ന്ന് മറ്റൊരു സൂപ്പര്‍താരമായ യോഹാന്‍ ബ്ലേക്ക് ഉള്‍പ്പെടുന്ന ജമൈക്കയുടെ ടീമിന് മെഡല്‍ നഷ്ടമാകുകയായിരുന്നു. നൂറു മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടുമെന്ന് കരുതപ്പെട്ട ടീമായിരുന്നു ജമൈക്കയുടേത്. ബോള്‍ട്ടിന്റെ ട്രാക്കിലെ വീഴ്ചയ്‌ക്കൊപ്പം ജമൈക്കയുടെ മെഡല്‍ പ്രതീക്ഷയുമാണ് തകര്‍ന്നടിഞ്ഞത്. ഇതിന് പിന്നാലെയാണ് ലണ്ടനിലെ അത്‌ലറ്റിക് സംഘാടകരെ കുറ്റപ്പെടുത്തി ടീം അംഗങ്ങള്‍ രംഗത്ത് വന്നത്.

മത്സരത്തനുള്ള തയാറെടുപ്പുകളുമായി ട്രാക്കിലിറങ്ങാന്‍ എത്തിയ തങ്ങളെ തണുപ്പേറിയ മുറിയില്‍ സംഘാടകര്‍ ഇരുത്തിയതാണ് ബോള്‍ട്ടിന്റെ പേശീവലിവിനും അതുവഴി തങ്ങളുടെ മെഡല്‍ നഷ്ടത്തിനും കാരണമായതെന്നാണ് ടീം ആരോപിക്കുന്നത്. നാല്‍പ്പത് മിനിറ്റാണ് തങ്ങള്‍ക്ക് തണുത്ത മുറിയില്‍ ഇരിക്കേണ്ടിവന്നതെന്ന് യോഹാന്‍ ബ്ലേക്ക് പറഞ്ഞു. മറ്റ് മല്‍സരങ്ങളുടെ മെഡല്‍ദാന ചടങ്ങ് വൈകിയതാണ് റിലേ ടീം ട്രാക്കിലിറങ്ങാന്‍ വൈകിച്ചത്.

ജമൈക്കന്‍ റിലേ ടീമിന്റെ ആരോപണത്തെ ശരിവച്ച് അമേരിക്കന്‍ ടീമംഗമായ ജസ്റ്റിന്‍ ഗാറ്റ്‌ലിനും രംഗത്തെത്തി. മത്സരം വൈകിയത് തനിക്കും ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഏത് മത്സരങ്ങള്‍ക്ക് മുന്‍പായാലും ഫിറ്റ്‌നസ് ഉറപ്പുവരുത്തി തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്ന ആളാണ് ബോള്‍ട്ട്. ഇക്കാര്യം തനിക്ക് അറിയാം. അങ്ങനെയുള്ള ബോള്‍ട്ടിന് പരിക്കേറ്റെങ്കില്‍ അതിന് കാരണം സംഘാടകര്‍ തന്നെയാണെന്ന് ഗാറ്റ്‌ലിന്‍ കുറ്റപ്പെടുത്തി.  റിലേയില്‍ ഗാറ്റ്‌ലിന്‍ ഉള്‍പ്പെട്ട അമേരിക്കന്‍ ടീമിന് വെള്ളിയായിരുന്നു. ആതിഥേയരായ ബ്രിട്ടനാണ് സ്വര്‍ണം നേടിയത്. വെങ്കലം ജപ്പാനാണ്.

ട്രാക്കില്‍ വീണ ബോള്‍ട്ടിന് സമീപം സഹതാരങ്ങള്‍

നൂറുമീറ്റര്‍ ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ഗാറ്റ്‌ലിന്‍ സ്വര്‍ണം നേടിയിരുന്നു. ഇതിന് പിന്നാലെ നൂറു മീറ്റര്‍ റിലേയില്‍ ട്രാക്കില്‍ വീണതോടെ തന്റെ അവസാന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ഇല്ലാതെ മടങ്ങാനായിരുന്നു ലോകത്തെ എക്കാലത്തെയും മികച്ച അത്‌ലറ്റായി വിലയിരുത്തുന്ന ഉസൈന്‍ ബോള്‍ട്ടിന്റെ വിധി.

ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 11 സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ബോ​ള്‍ട്ടി​ന് ഒ​ളി​മ്പി​ക്‌​സി​ല​ട​ക്കം അന്താരാഷ്ട്രതലത്തില്‍ 19 സ്വ​ര്‍ണ​മാ​ണ് ആ​കെ​യു​ള്ള​ത്. ഇ​തി​ല്‍ 13 സ്വ​ര്‍ണ​വും വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളാ​യ 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലു​മാ​ണ്

DONT MISS
Top