“ഇത് രുദ്രന്റെ ലോകം, ഇവള്‍ എന്റെതാണ് എന്റെത് മാത്രം” ദുല്‍ഖറിന്റെ ‘സോലോ’ ടീസര്‍ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയുടെ ടീസര്‍ പുറത്തിറങ്ങി. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും മലയാളത്തിലുമായാണ് പുറത്തിറങ്ങുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദുല്‍ഖര്‍ അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുന്ന സിനിമയാണ് സോലോ. അഞ്ച് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍. അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് സോലോ. ഇതില്‍ സോലോ വേള്‍ഡ് ഓഫ് രുദ്ര എന്ന കഥയുടെ ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ദുല്‍ഖര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രമൊരുക്കുന്നത്. ആദ്യം മലയാളത്തില്‍ മാത്രം നിര്‍മിക്കാന്‍ പദ്ധതിയിട്ട ചിത്രം പിന്നീട് തമിഴില്‍ കൂടി ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചി
ത്രീകരണം ആരംഭിച്ചത്. ആരതി വെങ്കടേഷ്, നേഹ ശര്‍മ, ധന്‍സിക, ശ്രുതി ഹരിഹരന്‍, ആന്‍ അഗസ്റ്റിന്‍, ദീപ്തി സതി, സുഹാസിനി, മനോജ് കെ. ജയന്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോളിവുഡ് താരം ഡിനോ മോറിയ, നാസര്‍, ദീപ്തി സതി തുടങ്ങിയവരെ തമിഴ് ടീസറില്‍ കാണാം.

ചിത്രത്തിന്റെ തമിഴ് ടീസര്‍

DONT MISS
Top