ആ വാര്‍ത്ത വ്യാജം; വിവാഹ മോചന വാര്‍ത്തയെക്കുറിച്ച് രംഭ

സിനിമാലോകത്ത് നിന്നുള്ള വിവാഹ മോചന വാര്‍ത്തകള്‍ പുതുമയുള്ള കാര്യമല്ല. സിനിമാരംഗത്ത് നിന്നുള്ളവര്‍ വിവാഹിതരായെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ മലയാളികള്‍ വിവാഹ മോചന വാര്‍ത്തയും പ്രതീക്ഷിക്കുന്നുണ്ട്. അടുത്തിടെ ആവര്‍ത്തിച്ച് കേട്ട വാര്‍ത്തയായിരുന്നു നടി രംഭയുടെ വിവാഹ മോചന വാര്‍ത്ത. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് രംഭ.

ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്നും ഇടയ്ക്ക് ഒത്തു തീര്‍പ്പിന് ശ്രമിച്ചുവെന്നും ഒന്നിച്ച് ജീവിക്കണമെന്നാവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചു എന്നുമൊക്കയായിരുന്നു വാര്‍ത്തകള്‍.

2012 മുതല്‍ താനും മക്കളും തനിച്ചാണ് താമസിക്കുന്നതെന്നും ഭര്‍ത്താവുമായി പിരിയാന്‍ ആഗ്രഹിക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നു. മക്കളെ ആവശ്യപ്പെട്ട ഭര്‍ത്താവില്‍ നിന്നും മക്കളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് നടി ചെന്നൈ കുടുംബ കോടതിയെ സമീപിച്ചിരുന്നുവെന്നും വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ കേട്ടതൊന്നും സത്യമല്ലെന്ന് രംഭ പ്രതികരിച്ചു. ആരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് അറിയില്ല. താനും ഭര്‍ത്താവുമായി യാതൊരു പ്രശ്‌നവുമില്ല. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം താന്‍ സുഖമായി ജീവിക്കുന്നുവെന്നും രംഭ പറഞ്ഞു.

രംഭയുടെ ഭര്‍ത്താവ് ഇന്ദിരന്‍ പത്മനാഭന്‍ കാനഡയില്‍ ബിസിനസ്സുകാരനാണ്. 2010 ലാണ് ഇവര്‍ വിവാഹിതരായത്. ഭര്‍ത്താവിനെ ബിസിനസ്സില്‍ സഹായിക്കുന്നതിനായി രംഭയും ഏറെ നാള്‍ വിദേശത്തായിരുന്നു. ഈ സമയത്താണ് നുണക്കഥകള്‍ പ്രചരിച്ചത്. രംഭ-ഇന്ദ്രന്‍ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top