വീണ്ടും ബ്ലൂവെയില്‍ : 13 വയസുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

പ്രതീകാത്മക ചിത്രം

ഇന്‍ഡോര്‍: മുംബൈയില്‍ 14 വയസുകാരന്‍ മരണക്കളിയായ ബ്ലൂവെയില്‍ ഓണ്‍ലൈന്‍ ഗെയിമിന്റെ അടിമയായി ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മുക്തമാകുന്നതിന് മുന്‍പ് സമാനമായ ഒരു വാര്‍ത്ത വന്നിരിക്കുന്നു അയല്‍സംസ്ഥാനമായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന്. എന്നാല്‍ ഇന്‍ഡോറില്‍ 13 വയസുകാരന് ജീവന്‍നഷ്ടമായില്ലെന്ന ആശ്വാസമുണ്ട്.

ഇന്‍ഡോറിലെ രാജേന്ദ്ര നഗറിലെ ചാമിലദേവി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയായ 13 വയസുകാരനാണ് ബ്ലൂവെയില്‍ ചലഞ്ച് ഗെയിമിന് അടിമയായി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കാനാണ് കുട്ടി ശ്രമിച്ചത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികള്‍ ഉടന്‍തന്നെ പിടിച്ചു മാറ്റിയതിനാല്‍ ദുരന്തമൊഴിവായി.

പിതാവിന്റെ ഫോണില്‍ താന്‍ ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ കുട്ടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം അവസാനം മുംബൈയില്‍ ബ്ലൂവെയില്‍ ഗെയിം കളിച്ച് 14 വയസുകാരന്‍ ഏഴുനില കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയിരുന്നു. മുംബൈ അന്ധേരി സ്വദേശിയായ ഒമ്പതാംക്ലാസുകാരനാണ് ആത്മഹത്യ ചെയ്തത്.

ഓണ്‍ലൈന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി കളിക്കുന്ന ബ്ലൂവെയില്‍ ഗെയിം ഇതിന് അടികളാകുന്നവരെ പലവിധ ചലഞ്ചുകള്‍ക്കൊടുവില്‍ മരിക്കാന്‍ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഈ ചലഞ്ച് ഏറ്റടുത്താണ് ഇതിന് അടികളായവര്‍ ജീവനൊടുക്കാന്‍ തുനിയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top