മുലയൂട്ടല്‍ വാരം അവസാനിക്കവെ തന്റെ ചിത്രം പങ്കുവച്ച് ലിസാ ഹെയ്ഡന്‍; പ്രസവശേഷം ശരീരാകൃതി വീണ്ടെടുക്കാന്‍ ഏറ്റവും നല്ലത് മുലയൂട്ടലാണെന്നും താരം

ലിസാ ഹെയ്ഡന്‍ പങ്കുവച്ച ചിത്രം

കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാതിരിക്കരുത് എന്ന് ഉറക്കെപ്പറഞ്ഞ് ബോളിവുഡ് നടി ലിസാ ഹെയ്ഡന്‍. തന്റ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രം തന്നെ പിന്തുടരുന്നവര്‍ക്കായി പങ്കുവച്ചുകൊണ്ടാണ് ലിസ മുലയൂട്ടലിനേപ്പറ്റി കുറച്ചുകാര്യങ്ങള്‍ പങ്കുവച്ചത്. ആരാധകര്‍ ചില കാര്യങ്ങള്‍ തന്നോട് ചോദിച്ചിരുന്നുവെന്നും അവര്‍ കുറിച്ചു.

ഓഗസ്റ്റ് 1 മുതല്‍ 7 വരെയായിരുന്നു മുലയൂട്ടല്‍ വാരം. ഇതിനോടനുബന്ധിച്ചാണ് ലിസ ഇത്തരമൊരു ചിത്രം സദാചാര പൊലീസിംഗിന്റെ അഭിപ്രായങ്ങള്‍ക്കിടയിലും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. “എന്റെ കുഞ്ഞിന്റെ ജനനത്തിനു ശേഷമുള്ള ജീവിതത്തെപ്പറ്റി ചോദിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ എനിക്ക് ലഭിച്ചിരുന്നു. പ്രത്യേകിച്ച് ശരീരഭാരത്തെയും ഫിറ്റ്‌നെസിനേയും സംബന്ധിച്ചവ”, അവര്‍ കുറിച്ചു. ഈ മുലയൂട്ടല്‍ വാരത്തില്‍ ഒരു സന്ദേശം പകരാന്‍ കഴിയുന്നത് നല്ലതാണെന്ന് തോന്നുന്നുവെന്നും അവര്‍ പറയുന്നു.

മുലയൂട്ടല്‍ മൂലം ശരീരത്തിന്റ ആകൃതി നഷ്ടമാകുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. എന്നാല്‍ മുലയൂട്ടല്‍ തന്നെ സഹായിച്ചിട്ടേയുള്ളുവെന്നാണ് ലിസ പറയുന്നത്. മുലയൂട്ടിയാല്‍ കുഞ്ഞുമായുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കപ്പെടുകയും ആവശ്യമായ പോഷകങ്ങള്‍ കുഞ്ഞിന് ലഭിക്കുകയും ചെയ്യും. പഴയ ശരീര ഘടനയിലേക്ക് താന്‍ മടങ്ങിയതിന്റ രഹസ്യവും മുലയൂട്ടലാണെന്നാണ് ലിസയുടെ അഭിപ്രായം.

DONT MISS
Top