ഉത്തരകൊറിയക്കെതിരെ ഭീഷണിയുമായി ട്രംപ്; അമേരിക്കയുടെ സൈനിക താവളം ആക്രമിക്കുമെന്ന് കൊറിയയുടെ മറുപടി

കിങ് ജോങ് ഉന്‍, ഡൊണാള്‍ഡ് ട്രംപ്‌

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളെ വെല്ലുവിളിച്ചുകെണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയന്‍ നടപടിക്കെതിരെ അമേരിക്ക സ്വീകരിച്ച യുദ്ധഭീഷണിക്ക് മറുപടിയുമായി ഉത്തരകൊറിയ രംഗത്ത്. ഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന മുന്നറിപ്പുമായാണ് ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ദീര്‍ഘദൂര മിസൈല്‍ ഹ്വാസോങ് പ്രയോഗിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.

പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിദ്ധ്യമുള്ള ദ്വീപാണ് ഗുവാം. ഇവിടെ ഇപ്പോള്‍ ഉത്തരകൊറിയയുടെ കര, വ്യോമ, നാവികസേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും ശക്തമായ സാന്നിദ്ധ്യമുണ്ട്. മിസൈല്‍ ആക്രമങ്ങള്‍ക്കുള്ള പദ്ദതികള്‍ തയ്യാറാക്കിയെന്നും, അമേരിക്കയുടെ ഭാഗത്തുനിന്നും പ്രകോപനങ്ങള്‍ ഉണ്ടായാല്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന നിലപാടിലാണ് ഉത്തരകൊറിയ.

ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീതിനോടാണ് ഉത്തരകൊറിയ പ്രതികരിച്ചത്.

DONT MISS
Top