താമരശേരി വാഹനാപകടം: മരണം ഏഴായി

അപകടത്തില്‍ തകര്‍ന്ന ജീപ്പ്

കോഴിക്കോട്: കോഴിക്കോട്-മൈസൂരു ദേശീയ പാതയില്‍ അടിവാരത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഗുരുതരമായി പരുക്കേറ്റ്ആ ശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറു വയസുകാരി ആയിഷ നുഹ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വെണ്ണക്കോട് ആലുംതറ തടത്തുമ്മല്‍ മജീദിന്റെയും സഫീനയുടെയും മകളാണ് ആയിഷ.

കമ്പിപ്പാലം വളവില്‍ ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ജീപ്പും ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിനെ മറികടക്കാന്‍ ജീപ്പ് ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസില്‍ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബസില്‍ കാറും ഇടിച്ചു.

കരുവന്‍പൊയില്‍ വടക്കേക്കര അറു എന്ന അബ്ദുറഹിമാന്റെ കുടുംബം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അബ്ദുറഹിമാന്‍(65)ഭര്യ സുബൈദ (55), പേരക്കുട്ടികളായ മുഹമ്മദ് നിഷാല്‍(8), അന്ന ഫാത്തിമ (11), ജസ്സ (ഒരുവയസ്), ജീപ്പ് ഡ്രൈവര്‍ വയനാട് വടുവന്‍ചാല്‍ കടച്ചിക്കുന്ന് മട്ടം പുളിമൂട്ടില്‍ പുളിക്കല്‍ പ്രമോദ് (38) എന്നിവര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. അബ്ദുറഹിമാന്റെ മകള്‍ സഫീനയുടെ കുട്ടിയാണ് ഇന്ന് ആശുപത്രിയല്‍ മരിച്ച ആയിഷ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top