അച്ചന്‍കോവിലാറ്റില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കിട്ടി

അച്ചന്‍കോവിലാര്‍ (പ്രതീകാത്മക ചിത്രം)

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ ഇന്നലെ കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം ചവറ സ്വദേശികളായ പ്രസാദ്(38), പ്രമോദ്(36) എന്നിവരാണ് മരിച്ചത്.

അച്ചന്‍ കോവിലാറ്റിലെ താഴ്‌വര കടവില്‍ ഇന്നലെയാണ് അപകടമുണ്ടായത്. ഇവിടെ കുളിക്കാനിറങ്ങിയ ഇരുവരും ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ക്കായി തെരച്ചില്‍ നടന്നുവരുകയായിരുന്നു. ഇന്നലെയും ഇന്നും രാവിലെയും തെരച്ചില്‍ തുടര്‍ന്നു. ഇന്ന് ഉച്ചയോടെ മന്നിക്കടവില്‍ പുഴയിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാട്ടില്‍ ഉടക്കിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഫയര്‍ഫോഴ്‌സിന്റെയും വെള്ളത്തില്‍ തിരച്ചില്‍ നടത്തുന്നതിന് പ്രത്യേകപരിശീലനം ലഭിച്ച സ്‌കൂബാ ടീമുമാണ് തെരച്ചില്‍ നടത്തിയത്. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ഉച്ചയോടെ മൃതദേഹങ്ങള്‍ കുറ്റിക്കാട്ടില്‍ തങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top