ക്യാമറാ നിര്‍മാതാക്കളായ ‘റെഡ്’ സ്മാര്‍ട്ട് ഫോണുമായി എത്തുന്നു; പുതിയ ചില കളികള്‍ കാണാനും, ചിലത് കാണിച്ച് പഠിപ്പിക്കാനും

ഹൈഡ്രജന്‍ വണ്‍

മുന്‍നിര വീഡിയോ ക്യാമറാ നിര്‍മാതാക്കളായ റെഡ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഏറ്റവും മികച്ച സൗകര്യങ്ങളെല്ലാം ഒരുമിക്കുന്ന ഈ ഫോണില്‍ ടെക് ലോകത്തെ അതിശയിപ്പിക്കുന്ന ചില സൗകര്യങ്ങളും ഉണ്ടാകും. വേണ്ടിവന്നാല്‍ ഉയര്‍ന്ന നിലവാരത്തില്‍ ഒരു സിനിമതന്നെ ചിത്രീകരിക്കാന്‍ ഹൈഡ്രജന്‍ വണ്‍ എന്നുപേരിട്ടിരിക്കുന്ന ഈ ഫോണിന് ശേഷിയുണ്ടായിരിക്കും.

ഇത് ഒരു മോഡുലാര്‍ ഫോണ്‍ എന്ന നിലയിലാകും പുറത്തിറക്കുക. അതായത് ആവശ്യമുള്ള ആക്സ്സസറികളെല്ലാം ഉള്‍പ്പെടുത്തി ഫോണെന്നതിലുപരി മറ്റുപലതായും മാറ്റിയെടുക്കാന്‍ സാധിക്കും. വേണമെങ്കില്‍ ഹൈഡ്രജന്‍ വണ്ണിന് ഒരു ഡിഎസ്എല്‍ആര്‍ പോലെയായ് മാറാം. അതല്ലെങ്കില്‍ ഒരു സിനിമാ ക്യാമറ. അങ്ങനെ ഒരു അത്ഭുത ഉപകരണമായിരിക്കും ഹൈഡ്രജന്‍ വണ്‍.

ഓഗ്മെന്റ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും 3ഡിയും 4ഡിയും വരെ ഫോണ്‍ പിന്തുണയ്ക്കുമെന്നാണ് റെഡ് പറയുന്നത്. റെഡ് ഫയല്‍ ചെയ്ത പേറ്റന്റ് പേപ്പറുകള്‍ ഒരു അത്ഭുത ഫോണിന്റെ വരവാണ് സൂചിപ്പിക്കുന്നത്. അതീവ പ്രത്യേകതകള്‍ ഉള്ളതാവും റെഡ്ഡിന്റെ ഡിസ്‌പ്ലേ.

ഹോളോഗ്രാം വിദ്യയും റെഡ് കൂട്ടിച്ചേര്‍ക്കുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകള്‍. 2ഡി ദൃശ്യങ്ങള്‍ പോലും ഹോളോഗ്രാം ദൃശ്യങ്ങളാക്കിമാറ്റിയെടുക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിന് കരുത്തുപകരുന്നത്. നിലവില്‍ ലഭ്യമായ ഏറ്റവും ശക്തമായ ബാറ്ററിയും മറ്റ് സവിശേഷതകളും ഫോണില്‍ കൂട്ടിച്ചേര്‍ക്കും. ക്യാമറ എന്നത് കേവലം മെഗാ പിക്‌സല്‍ പറഞ്ഞ് അളക്കാനുള്ളതല്ല, അത് റെഡ് എന്ന കമ്പനി ഇറക്കുന്നതാണെന്ന് മാത്രം വിശേഷിപ്പിച്ചാല്‍ മതിയാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top