പീഡനക്കേസ്: എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം ഏഴിന് വിധി പറയും

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ വിധി പറയാനായി ജില്ലാ സെഷന്‍സ് കോടതി മാറ്റി. ഓഗസ്റ്റ് ഏഴിനാണ് ജാമ്യാപേക്ഷയില്‍ വിധിപറയുന്നത്. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് വിന്‍സെന്റ് സെഷന്‍സ് കോടതിയെ സമീപിച്ചത്.

വിന്‍സെന്റിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. കീഴ്‌ക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തന്നെയാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. വിന്‍സെന്റിന് ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ജൂലൈ മാസം 22 നാണ് വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. തന്നെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടിയായിരുന്നു വീട്ടമ്മ പരാതി നല്‍കിയത്. ജൂലൈ 26 ന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളി. തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല.

DONT MISS
Top