രൂപ കുതിച്ചുകയറി ; രണ്ടുവര്‍ഷത്തിനിടെ ഉയര്‍ന്ന മൂല്യത്തില്‍

പ്രതീകാത്മക ചിത്രം

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം കുതിച്ചുകയറി. ഡോളറിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 63.82 ലെത്തിയിരിക്കുകയാണ് രൂപ.

ഡോളറിന് 64.07 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്തത്. ഇത് വീണ്ടുമുയര്‍ന്ന് 63.82 ലെത്തുകയായിരുന്നു. രൂപയുടെ മൂല്യം കൂടിയത് വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. നാട്ടിലേക്ക് പണം ട്രന്‍സ്ഫര്‍ ചെയ്യുമ്പോള്‍ കൂടുതല്‍ വിദേശകറന്‍സി അവര്‍ നല്‍കേണ്ടിവരും.

രാജ്യത്തെ മൂലധന വിപണിയിലേയ്ക്ക് വിദേശ നിക്ഷേപം കൂടുതലായി എത്തിയതും മികച്ച സാമ്പത്തിക വളര്‍ച്ചയുടെ സൂചനയായി കറന്റ് അക്കൗണ്ട് കമ്മി താഴ്ന്നതും രൂപയുടെ മൂല്യമുയരാന്‍ സഹായകമായെന്നാണ് വിലയിരുത്തല്‍.

DONT MISS
Top