കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തില്‍ നിന്നും റിപ്പബ്ലിക് ചാനല്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടു; പൊട്ടിത്തെറിച്ച് അര്‍ണാബ് ഗോസ്വാമി; വീഡിയോ

ദില്ലി: കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നും റിപ്പബ്ലിക് ചാനലല്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. ശശി തരൂര്‍ എം പി പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്നുമാണ് രണ്ട് വനിതാ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പുറത്താക്കിയത്. സംഭവത്തില്‍ റിപ്പബ്ലിക് ചാനല്‍ പ്രതിഷേധമറിയിച്ചു. പൊട്ടിത്തെറിച്ചാണ് അര്‍ണാബ് ഗോസ്വാമി വിഷയത്തെ കൈകാര്യം ചെയ്തത്.

കോണ്‍ഗ്രസിന്റെ സംഘടന കാര്യങ്ങള്‍ വ്യക്തമാക്കാനായിരുന്നു എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്. ഇതിനിടെ റിപ്പബ്ലിക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സംഘം അകത്ത് കയറാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ അകത്ത് പ്രവേശിപ്പിക്കാതെ ഇറക്കിവിടുകയായിരുന്നു. ഇതിന്റെ വിശദീകരണം ചോദിച്ചെങ്കിലും ആരും കാര്യമായി പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ചാനല്‍ സംഘം എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ചു. എന്തുകൊണ്ട് പുറത്താക്കി എന്ന നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.

വൈകാതെ തന്നെ സംഭവം ചര്‍ച്ചയായി. പുറത്താക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തിന് വെളിയില്‍ നിന്നുതന്നെ റിപ്പപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ചാനല്‍ ഡെസ്‌ക്കില്‍ നിന്നും അര്‍ണാബ് ഗോസ്വാമി ശക്തമായാണ് വിഷയത്തില്‍ പ്രതികരിച്ചത്. റിപ്പബ്ലിക് ചാനല്‍ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളത്തില്‍ നിന്നും എന്തുകൊണ്ട് പുറത്താക്കി എന്ന് വ്യക്തമാക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്ന് അര്‍ണാബ് പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായാണ് ഇത്തരത്തിലൊരു നടപടിയെന്നും ഗോസ്വാമി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top