‘നാവിന് ലൈസന്‍സ് ഇല്ലാത്തത് അഹങ്കാരമായി കൊണ്ടു നടക്കരുത്, പ്രസ്താവനകള്‍ ഇറക്കും മുന്‍പ് ബന്ധപ്പെട്ട എഫ്‌ഐആര്‍ എങ്കിലും വായിച്ചു നോക്കൂ’: പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സയനോര

പിസി ജോര്‍ജ്, സയനോര

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് സംസാരിച്ച പിസി ജോര്‍ജ് എംഎല്‍എ യ്‌ക്കെതിരെ ഗായിക സയനോര. നാവിന് ലൈസന്‍സ് ഇല്ലെന്നറിയാം. എന്നുവെച്ച് അതൊരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് അത്ര നല്ല പ്രവണതയല്ലെന്നാണ് സയനോര രൂക്ഷമായി വിമര്‍ശിച്ചത്.

നിര്‍ഭയയെക്കാള്‍ ക്രൂരമായി നടി ആക്രമിക്കപ്പെട്ടു എന്നാണ് പോലീസ് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ നടി എങ്ങനെയാണ് പിറ്റേദിവസം തന്നെ അഭിനയിക്കാന്‍ പോയത്. ഏതാശുപത്രിയിലാണ് ഈ നടി പോയത്. കേസുമായി ബന്ധപ്പെട്ട് പോലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നടക്കുന്നത് പുരുഷ പീഡനമാണെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന. പുരുഷന്മാരുമായി ശരീരം പങ്കിട്ട ശേഷം പീഡിപ്പിച്ചു എന്നു പറഞ്ഞ് പരാതി നല്‍കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. പോലീസ് ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് സയനോര പ്രതികരിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സയനോര തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് സംഭവുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ എങ്കിലും വായിച്ചു നോക്കണമെന്നായിരുന്നു എംഎല്‍എയ്ക്ക് സയനോരയുടെ ഉപദേശം. അക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്യുകയോ, കരഞ്ഞ് തളര്‍ന്ന് വീട്ടിലിരുന്നിരുന്നെങ്കിലോ നിങ്ങളവള്‍ക്ക് സ്തുതി പാടില്ലായിരുന്നോ എന്നും പോസ്റ്റില്‍ സയനോര ചോദിക്കുന്നു.

പിസി ജോര്‍ജിന്റെ പ്രസ്താവന നേരത്തെ തന്നെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSayanoraPhillip%2Fposts%2F505152016487679&width=500″ width=”500″ height=”275″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true”></iframe>

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top