ജിഎസ്ടി വരുമാനം കുറച്ചു, ഓണച്ചിലവിന് പണമില്ല; 6000 കോടി കടമെടുക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഓണച്ചിലവിന് പണം കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. ഓണത്തിന് ശമ്പളവും ഉത്സവബത്തയും ക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്യാനായി  8000 കോടി രൂപയാണ് വേണ്ടത്. എന്നാല്‍ ചരക്കു സേവന നികുതി നടപ്പിലാക്കിയതോടെ ചിലവിനുള്ള പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സര്‍ക്കാര്‍.

പൊതു വിപണിയില്‍ നിന്ന് 3 മാസത്തേക്ക് നല്ലൊരു തുക കടമെടുക്കാനാണ് തീരുമാനം. 600 കോടി രൂപയാണ് കടമെടുക്കുന്നത്. ബാക്കി വരുന്ന 2000 കോടി രൂപ മദ്യം, പെട്രോള്‍ എന്നിവയിലൂടെ കണ്ടെത്താനാണ് തീരുമാനം.

ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ വ്യാപാരികള്‍ നല്‍കേണ്ട റിട്ടേണ്‍ സെപ്റ്റംബര്‍ 10 നുള്ളില്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുകയുളളൂ. എന്നാല്‍ ഓണം സെപ്റ്റംബര്‍ 4 നായതിനാല്‍ നേരത്തെ പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ഇതാണ് വന്‍തുക കടമെടുക്കാന്‍ കാരണമായത്. ആഗസ്റ്റിലെ ശമ്പളവും പെന്‍ഷനും മാസാവസാനം വിതരണം ചെയ്യാനാണ് തീരുമാനം.

DONT MISS
Top