കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാനെത്തിയവര്‍ 85,000 എന്ന് ‘ജോസൂട്ടന്‍’; അത്രയുമോ എന്ന് അദ്ഭുതപ്പെട്ട് അവതാരക; ഇന്ത്യയോടുള്ള അടുപ്പം തുറന്നു പറഞ്ഞുള്ള വീഡിയോ വൈറല്‍

ജോസു പ്രിറ്റോ

മാഡ്രിഡ്: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഇഷ്ടം ആവോളം ആസ്വദിച്ചിട്ടുള്ള കളിക്കാരനാണ് സ്‌പെയിന്‍കാരന്‍ ജോസു പ്രിറ്റോ കുറൈഷ്. ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പടയെക്കുറിച്ച് അമേരിക്കയിലെ ഒരു ചാനലിന് നല്‍കിലയ അഭിമുഖത്തിനിടെ പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആരാധകരുടെ എണ്ണം കേട്ട് അവതാരകയും അത്ഭുതപ്പെടുന്നത് വീഡിയോയില്‍ കാണാം

അമേരിക്കയില്‍ യുണൈറ്റഡ് സോക്കര്‍ ലീഗില്‍ എഫ് സി സിന്‍സിനാറ്റിക്ക് വേണ്ടി കളിക്കുന്ന ഹോസു അവിടെ നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. ഇറ്റലി, പോളണ്ട് ഫിന്‍ലന്‍ഡ്, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലൊക്കെ കളിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ അടുപ്പം ഇന്ത്യയോടാണെന്ന് ഹോസു തുറന്നു പറയുന്നു.

ഇന്ത്യയില്‍ തന്റെ ടീമായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാന്‍ 85000 പേരാണ് വന്നിരുന്നതെന്നും ആവേശത്തോടെ ജോസൂട്ടന്‍ എന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വിളിച്ചിരുന്ന ജോസു അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഇത് കേട്ട് ഞെട്ടിപ്പോയ അവതാരക കാഴ്ചക്കാരുടെ എണ്ണം ആവര്‍ത്തിക്കുന്നുമുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം തച്ചിനിരുന്നു കണ്ടതുകൊണ്ടാണോ എന്നറിയില്ല, അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top