താലി കെട്ടിയിറങ്ങിയ യുവതി വരനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയി; ക്ഷേത്ര മുറ്റത്ത് ബന്ധുക്കള്‍ തമ്മില്‍ കയ്യാങ്കളി

തൃശൂര്‍: വിവാഹമണ്ഡപത്തില്‍ താലി കെട്ടിയിറങ്ങിയ യുവതി വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാന്‍ തുനിഞ്ഞതോടെ ക്ഷേത്ര നട കയ്യങ്കളിക്ക് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ കുടുന്നപ്പള്ളി വീട്ടില്‍ സതീശന്റെ മകന്‍ ഷിജിലും മുല്ലശ്ശേരി മാമ്പുള്ളി ഹരിദാസിന്റെ മകള്‍ മായയും തമ്മിലായിരുന്നു വിവാഹം. താലി കെട്ടി പുറത്തിറങ്ങിയതോടെ മായ കാമുകനൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍ നിന്ന് താലി കെട്ടിയ ശേഷും വരനും വധുവും ക്ഷേത്ര നടയില്‍ തൊഴാനായി എത്തി. ഈ അവസരത്തിലാണ് താന്‍ കാമുകനൊപ്പം പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന വിവരം മായ ഷിജിലിന്റെ ചെവിയില്‍ രഹസ്യമായി പറഞ്ഞത്. തന്നെ കൊണ്ടുപോകാനെത്തിയ കാമുകനെ മായ ഷിജിലിന് ചൂണ്ടിക്കാട്ടുകയും ചെയ്തു. മായയുടെ തീരുമാനം കേട്ട് ആദ്യം എന്ത് ചെയ്യണമെന്നറിയാതെ ഷിജില്‍ പരുങ്ങി. തുടര്‍ന്ന് വിവിരം മാതാപിതാക്കളോടും മറ്റ് ബന്ധുക്കളോടും പറയുകയായിരുന്നു.

ബന്ധുക്കള്‍ ഇടപെട്ട് മായയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. പല വിധത്തില്‍ പറഞ്ഞുനോക്കി. എന്നാല്‍ ഷിജിലിനൊപ്പം പോകാന്‍ യുവതി തയ്യാരായില്ല. കാമുകന്‍ മതിയെന്ന നിലപാടില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് വരന്റെ ആളുകളും വധുവിന്റെ ആളുകളും തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് കശപിശയായി. സംഭവം അറിഞ്ഞ് ഗുരുവായൂര്‍ പൊലീസ് സ്ഥലത്തെത്തി. കയ്യാങ്കളിയിലേര്‍പ്പിട്ടിരുന്ന ഇരുവിഭാഗത്തിലേയും കുടുംബാംഗങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പൊലീസ് ഇടപെട്ടതോടെ വരന്റെ പിതാവ് തങ്ങളുടെ നിലപാട് വ്യക്തമാക്കി. പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ തങ്ങള്‍ ഈ വിവാഹത്തില്‍ നിന്നും പിന്മാറാമെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്‌ക്കൊടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് തീരുമാനമായി. ഒരു മാസത്തിനുള്ളില്‍ പണം നല്‍കാമെന്നും സമ്മതിച്ച് വധുവിന്റെ അച്ഛന്‍ കരാറില്‍ ഒപ്പുവെച്ചു.

മായയുടെ സമ്മതമില്ലാതെയായിരുന്നു മാതാപിതാക്കള്‍ വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു വിധത്തിലും പിന്മാറാന്‍ സാധിക്കാതെ വന്നതോടെ വിവാഹത്തിന് ശേഷം യുവതി കാമുകനൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നു.

DONT MISS
Top